സാമന്തയെ ചുംബിക്കാനാവില്ല, ലിപ്‌ലോക് രംഗത്തിന് വിസമ്മതിച്ച് രാം ചരണ്‍; സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് സംഭവിച്ചത്.., തുറന്നു പറഞ്ഞ് സംവിധായകന്‍

റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കാന്‍ രാംചരണിന് മടിയാണെന്ന് സംവിധായകന്‍ സുകുമാര്‍. രാംചരണിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം രംഗസ്ഥലം ഒരുക്കിയ സംവിധായകനാണ് സുകുമാര്‍. പിരീഡ് ആക്ഷന്‍ ചിത്രമായ രംഗസ്ഥലം ബോക്സോഫീസില്‍ ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു. സാമന്തയും രാംചരണും അഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങളാണ് സംവിധായകന്‍ പങ്കുവയ്ക്കുന്നത്.

സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ ആദ്യ തിരക്കഥയില്‍ നായികയും നായകനും തമ്മില്‍ ലിപ്ലോക് ചെയ്യുന്ന സീന്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ രാം ചരണ്‍ ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഒന്ന് കൂടി സംവിധായകന്‍ ആ രംഗത്തെ കുറിച്ച് രാം ചരണിനോട് സൂചിപ്പിച്ചെങ്കിലും പ്രതീഷിച്ച ഉത്തരം ലഭിച്ചില്ല.

രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയ്ക്ക് ഭര്‍ത്താവ് ലിപ്ലോക് രംഗത്തില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യം ഇല്ലാത്തതായിരുന്നു കാരണം. ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് താരം അതിന് വിസമ്മതിക്കുകയായിരുന്നു. അതോടെ നായികയെ രാംചരണ്‍ ചുംബിക്കേണ്ടതില്ലെന്നും വെറുതേ അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാല്‍ മതി.

വിഎഫ്എക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീന്‍ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. ഇതിന് താരം സമ്മതിച്ചു. ഒടുവില്‍ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ടെക്നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാം സാമന്തയെ ചുംബിച്ച് കൊണ്ട് തന്നെ അഭിനയിച്ചു. അത് യഥാര്‍ത്ഥത്തില്‍ ചുംബനമല്ല, കവിളുകളില്‍ വെറുതെ ഒന്ന് തലോടുക മാത്രമാണ് ചെയ്തതെന്ന് സാമന്തയും വ്യക്തമാക്കിയിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്