ചിരഞ്ജീവി ഇതെല്ലാം കേട്ടാലും മിണ്ടാതിരിക്കും, പക്ഷേ ആരാധകര്‍ അങ്ങനെയല്ല; വിമര്‍ശകര്‍ക്ക് മുന്നറിയിപ്പുമായി രാംചരണ്‍

ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ചിരഞ്ജീവിയെ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. വാള്‍ട്ടയര്‍ വീരയ്യയുടെ വിജയാഘോഷത്തിനിടയില്‍ നടന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മകനും നടനുമായ രാംചരണ്‍ തേജ.

അടുത്തിടെ മെഗസ്റ്റാറിനെക്കുറിച്ച് മോശമായ അഭിപ്രായം നടത്തിയ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ റോജയ്ക്കുള്ള പരോക്ഷമറുപടിയാണ് രാം ചരണ്‍ നല്‍കിയത്. ചിരഞ്ജീവി വളരെ ശാന്തനും നിശബ്ദനുമായ ഒരു വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ അത്തരത്തിലുള്ളവരല്ലെന്നും രാം ചരണ്‍ പറഞ്ഞു.

‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിലും ചിരഞ്ജീവി നായകനാകുന്നുണ്ട്. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ‘ഭോലാ ശങ്കര്‍’. രമബ്രഹ്‌മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്.

‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ഡുഡ്‌ലി ആണ് നിര്‍വഹിക്കുന്നത് . ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്ജീവി എത്തുക. ചിരഞ്ജീവിയുടെ സഹോദരിയായി ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. തമന്ന, മുരളി ശര്‍മ, രഘു ബാബു, റാവു രമേഷ്, വെന്നെല കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മഹതി സ്വര സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം