ഭാര്യ എന്നെ ചുമരില്‍ ചേര്‍ത്തുവെച്ച് ഇടിച്ചു; വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി രാം ഗോപാല്‍ വര്‍മ്മ, ഞെട്ടി ആരാധകര്‍

താന്‍ എന്തിനാണ് തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി ബോളിവുഡിന്റെ വിവാദസംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്ത്. ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും ഒരു മകളുണ്ട്.
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ.

രത്നയും ഞാനും തമ്മില്‍ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു. അരിശം പൂണ്ട് ഭാര്യ രത്‌ന പലതവണ അലറിവിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു. എത്ര അലറി വിളിച്ചാലും ഞാന്‍ മൗനം പാലിക്കും. കഴിയുന്നിടത്തോളം കേള്‍ക്കാത്ത ഭാവത്തിലാണ് നില്‍ക്കുക. ഒട്ടും സഹിക്കാനാവാതെ വരുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകും.

Read more

ഒരു ദിവസം ഇത്തരത്തില്‍ വഴക്കിട്ട് ഇറങ്ങിപ്പോയ ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ തിരികെ എത്തിയത്. ഉടന്‍ രത്ന എന്നെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു. എന്നാല്‍ പതിവുപോലെ മൗനം പാലിച്ച് നിന്നത് കണ്ടപ്പോള്‍ രത്‌നയ്ക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. അവര്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരില്‍ ചേര്‍ത്ത് നിര്‍ത്തി അടിക്കുകയും ചെയ്തു.
തന്നെ ഭാര്യ അടിക്കുന്നത് തന്റെ അച്ഛന്‍ വരെ കണ്ടിട്ടുണ്ടെന്നും രാം ഗോപാല്‍ വര്‍മ കൂട്ടിച്ചേര്‍ത്തു.