മരിച്ചവരുടെ ആത്മാവ് മടങ്ങിവന്ന് കൊന്നവനെ 70 കഷണങ്ങളാക്കട്ടെ; നിയമം കൊണ്ടാവില്ലെന്ന് രാം ഗോപാല്‍ വര്‍മ്മ

നിയമം കൊണ്ട് ക്രൂരമായ കൊലപാതകങ്ങളെ തടയാന്‍ സാധിക്കുകയില്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മരിച്ച ഇരകളുടെ ആത്മാക്കള്‍ മടങ്ങിവന്ന് കൊലയാളിയെ കൊന്നാല്‍ ഇത് തടയാനാകുമെന്നാണ് ഡല്‍ഹയില്‍ ലീവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസിന് പിന്നാലെ രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചത്.

‘മരണനിദ്രയില്‍ വിശ്രമിക്കുന്നതിന് പകരം മരിച്ച ആള്‍ ഒരു ആത്മാവായി മടങ്ങിവന്ന് കൊന്നവനെ 70 കഷ്ണങ്ങളാക്കട്ടെ, നിയമം കൊണ്ട് ക്രൂരമായ കൊലപാതകങ്ങള്‍ തടയാന്‍ സാധിക്കില്ല. എന്നാല്‍ ഇരകളുടെ ആത്മാക്കള്‍ മരിച്ചവരില്‍ നിന്ന് മടങ്ങിയെത്തി കൊലയാളികളെ കൊന്നാല്‍ തീര്‍ച്ചയായും ഇവ തടയാനാകും. ഇതിന് ഒരു പരിഹാരം കാണാന്‍ ഞാന്‍ ദൈവത്തോട് അഭ്യര്‍ത്ഥിക്കുന്നു’. എന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ ് ആറ് മാസം മുമ്പാണ് ശ്രദ്ധയെ തന്റെ ലീവ്-ഇന്‍ പങ്കാളിയായ അഫ്താബ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനിടെയാണ് അഫ്താബ് ശ്രദ്ധയെ കഴുത്തറത്ത് കൊലപ്പെടുത്തുത്തിയത്. പ്രതി ശ്രദ്ധയെ ഒരു ഹാക്സോ ഉപയോഗിച്ച് വെട്ടി കഷ്ണങ്ങള്‍ ആക്കുകയും 18 ദിവസത്തേക്ക് ഫ്രീസറില്‍ വെക്കുകയും പിന്നീട് അവ പല ഇടങ്ങളിലേക്കായി നീക്കം ചെയുകയും ചെയ്തു.

ഇരുവരുടെയും ബന്ധം കുടുംബത്തില്‍ അംഗീകരിക്കാത്തതിനാല്‍ ശ്രദ്ധയും അഫ്താബും അവരുടെ കുടുംബവുമായി പിണങ്ങി മെഹ്റോളിയിലേക്ക് താമസം മാറ്റിയിരുന്നു. ആറ് മാസമായി ശ്രദ്ധ കുടുംബവുമായി സംസാരിക്കാതിരുന്നതിനാല്‍ മൃതദേഹം കണ്ടെത്തുന്നതിനും് വളരെയധികം സമയമെടുത്തു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം