കയ്യിൽ നിന്നും പണമിറക്കിയാണ് ആ സൂപ്പർസ്റ്റാർ പരാജയപ്പെട്ട തന്റെ സിനിമ തീയേറ്ററിൽ ഓടിച്ചത്; വെളിപ്പെടുത്തലുമായി രാം ഗോപാൽ വർമ്മ

തെലുങ്ക് സൂപ്പർ താരത്തെ കുറിച്ച് രാം ഗോപാൽ വർമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. വലിയ ഹൈപ്പോടെ എത്തിയ ഒരു ചിത്രം തീയേറ്ററിൽ പരാജയപ്പെട്ടപ്പോൾ കുറച്ച് ദിവസങ്ങൾ കൂടി പ്രദർശനം തുടരാൻ വേണ്ടി സ്വയം ആ താരം പണമിറക്കിയെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്. പവൻ കല്ല്യാണിനെ കുറിച്ചാണ് രാം ഗോപാൽ വർമ്മ പറഞ്ഞതെന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്.

“മുംബൈയിലെ കോർപ്പറേറ്റ് കമ്പനി തെലുങ്കിലെ ഒരു സൂപ്പർതാരത്തെ നായകനാക്കി സിനിമയെടുക്കാൻ മുന്നോട്ടുവന്നു. ആ ചിത്രം തിയേറ്ററുകളിൽ പരാജയപ്പെട്ടു, നിർമാതാവിന് നഷ്ടം സംഭവിക്കുകയും ചെയ്തു. തിയേറ്ററുകളിൽ നിന്ന് ചിത്രം നീക്കം ചെയ്യാനായിരുന്നു നിർമാതാക്കളുടെ തീരുമാനം.

പക്ഷേ ആ നടന്റെ ആരാധകർക്ക് അതൊരു അപമാനായി തോന്നും എന്നായപ്പോൾ താരം കോർപ്പറേറ്റ് കമ്പനിയുടെ മേധാവിയെ വിളിച്ചു. കുറച്ച് ദിവസത്തേക്കുകൂടി ചിത്രം തിയേറ്ററുകളിൽ നിലനിർത്തണമെന്നും അതിനുള്ള പണം താൻ നൽകാമെന്നും പറഞ്ഞു.” എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ രാം ഗോപാൽ വർമ്മ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ദി കേരള സ്റ്റോറി എന്ന സിനിമയെ പറ്റി രാം ഗോപാൽ വർമ്മ പരണഭജ വാക്കുകളും ചർച്ചയായിരുന്നു. താൻ അടുത്തിടെ കണ്ടതിൽ ഏറ്റവും മികച്ച സിനിമയാണ് കേരള സ്റ്റോറി എന്നായിരുന്നു സംവിധായകന്റെ പ്രതികരണം, കൂടാതെ ഒരു കാലത്ത് സെക്സ് സിനിമകൾ മാത്രം ഇറങ്ങിയിരുന്ന മലയാളത്തിൽ നിന്ന് ഇപ്പോൾ മികച്ച സിനിമകൾ പുറത്തുവരുന്നുണ്ടെന്നും രാം ഗോപാൽ വർമ്മ പറഞ്ഞിരുന്നു.

Read more