വിവാഹം മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലം, വിവാഹമോചനം അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തില്‍'

നടന്‍ ആമിര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വിവാഹമോചിതരായിരിക്കുകയാണ്. പിന്നാലെ ആമിര്‍ ഖാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.

വിവാഹത്തേക്കാള്‍ വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് രാംഗോപാല്‍ വര്‍മ കുറിച്ചു. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണും ആര്‍ജിവി പറയുന്നു.

“”ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ.””

“”എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്”” എന്ന് ആര്‍ജിവി കുറിച്ചു.

മുമ്പത്തെക്കാള്‍ നല്ല ജീവിതമാണ് ഇനിയുള്ളത്. അത് കളര്‍ഫുള്‍ ആക്കൂ, ആഘോഷിക്കൂ എന്നിങ്ങനെ ആമിര്‍ ഖാനെയും കിരണ്‍ റാവുവിനെയും ടാഗ് ചെയ്തു കൊണ്ട് ആര്‍ജിവി കുറിച്ചിട്ടുണ്ട്. ആമിറിനും കിരണിനും വിവാഹമോചനത്തില്‍ ഇല്ലാത്ത എന്ത് പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്ക് ഉള്ളത് എന്ന് ചോദിച്ച് ട്രോളന്‍മാര്‍ക്കുള്ള മറുപടിയും സംവിധായകന്‍ നല്‍കുന്നുണ്ട്.

Latest Stories

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം