പ്രശാന്ത് നീൽ ചിത്രം കെജി എഫ് ചാപ്റ്റർ 2 നെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ രാംഗോപാൽ വർമ. ബോളിവുഡിലെ ഒറ്റ സംവിധായകർക്കും ചിത്രം ഇഷ്ടപ്പെട്ടില്ലെന്നാണ് ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. കെ ജി എഫ് 2 ബോളിവുഡിലെ ഒരു സംവിധായകനും ഇഷ്ടമായില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
അഞ്ചുതവണ ഈ സിനിമ കാണാൻ ശ്രമിച്ചിട്ടും അര മണിക്കൂറിനപ്പുറം കാണാൻ സാധിച്ചിട്ടില്ലെന്ന് ഒരു പ്രശസ്ത സംവിധായകൻ തന്നോട് പറഞ്ഞതായും രാം ഗോപാൽ വർമ പറഞ്ഞു. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമ്പോൾ നിങ്ങൾ ആശയക്കുഴപ്പത്തിലാവുകയും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ ജിഎഫ് അമിതാഭ് ബച്ചന്റെ 70-കളിലെ ആക്ഷൻ ചിത്രങ്ങളെ പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ കാണുന്നതിനിടയിൽ താൻ മയങ്ങി പോയെന്നും വായ തുറന്ന് ഇതെന്താണ് കാണിച്ചുവെച്ചതെന്ന മട്ടിൽ ആശ്ചര്യത്തോടെ നോക്കിനിന്നെന്നും അദ്ദേഹം പറഞ്ഞു. ‘ബോളിവുഡിൽ ചുറ്റിത്തിരിയുന്ന’ ‘പ്രേതം’ എന്നാണ് യാഷ് അഭിനയിച്ച ചിത്രത്തെ സംവിധായകൻ വിശേഷിപ്പിച്ചത്.
Read more
ഏപ്രിൽ 14 ന് ചിത്രം റിലീസ് ചെയ്യ്ത കെ ജി എഫ് ചാപ്റ്റർ 2 ബോക്‌സ് ഓഫീസിൽ ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. ചിത്രം ലോകമെമ്പാടുമായി 1100 കോടിയിലധികം രൂപയാണ് നേടിയത്.