അഞ്ച് വയസ് മുതലുള്ള പക, സല്‍മാനെ വധിക്കുക ജീവിതലക്ഷ്യം, ഈ മൃഗസ്‌നേഹം ദൈവത്തിന്റെ വിചിത്രമായ തമാശയോ: രാം ഗോപാല്‍ വര്‍മ്മ

അഞ്ച് വയസ് മുതലുള്ള പകയാണ് ലോറന്‍സ് ബിഷ്‌ണോയ്ക്ക് സല്‍മാന്‍ ഖാനോട് ഉള്ളതെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് ലോറന്‍സ് ബിഷ്‌ണോയ്ക്കുള്ളത് കുട്ടിക്കാലം മുതലേയുള്ള പകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

എന്‍സിപി നേതാവും മുന്‍മന്ത്രിയുമായിരുന്ന ബാബാ സിദ്ദിഖിയുടെ കൊലപാതകവും അതിന്റെ ഉത്തരവാദിത്തം ബിഷ്‌ണോയ് സംഘം ഏറ്റെടുത്തതുമാണ് രാം ഗോപാല്‍ വര്‍മയുടെ പോസ്റ്റിന് ആധാരം. 1998ല്‍ ഹം സാഥ് സാഥ് ഹേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വെടിവച്ച് കൊല്ലുന്നത്.

അന്ന് ലോറന്‍സ് ബിഷ്‌ണോയ്ക്ക് അഞ്ച് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 25 വര്‍ഷമായി ബിഷ്‌ണോയ് തന്റെ പക ഉള്ളില്‍ കൊണ്ടുനടക്കുന്നു. കൃഷ്ണമൃഗത്തിനെ കൊന്നതിന് പ്രതികാരമായി സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് അവന്‍ പറയുന്നു.

ഈ മൃഗസ്‌നേഹം അതിന്റെ ഉച്ചസ്ഥായിയിലാണോ അതോ ദൈവം ഒരു വിചിത്രമായ തമാശ കളിക്കുകയാണോ? എന്നാണ് രാം ഗോപാല്‍ വര്‍മ ചോദിക്കുന്നത്. അതേസമയം, രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുക്കുകയായിരുന്നു.

സല്‍മാന്‍ ഖാനെയും ദാവൂദ് ഇബ്രാഹിമിനെയും സഹായിച്ചെന്ന പേരിലാണ് ബാബാ സിദ്ദിഖിയ്ക്ക് നേരെ നിറയൊഴിച്ചതെന്ന് ലോറന്‍സ് ബിഷ്ണോയ് ഗ്യാങ് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ