ജനങ്ങള്‍ പരസ്യക്കാരായി മാറും, അവര്‍ വിതച്ചത് അവര്‍ കൊയ്യും.. അവനവന്റെ ധര്‍മ്മം..: രാമസിംഹന്‍

പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചിത്രമാണ് ‘1921: പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം. രാമസിംഹന്‍ അബൂബക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മമധര്‍മ എന്ന ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 3ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.

ചിത്രത്തെ കുറിച്ച് രാമസിംഹന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പുഴ മുതല്‍ പുഴ വരെയ്ക്ക് പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും ഇത് ജനങ്ങളുടെ സിനിമയാണെന്നും അവര്‍ പരസ്യക്കാരായി മാറും. കാരണം അവരാണിത് നിര്‍മിച്ചതെന്നും രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

”ഒരു പത്ര പരസ്യവും കാണില്ല, ഒരു ചാനല്‍ പരസ്യവും ഉണ്ടാവില്ല. ഇത് ജനങ്ങളുടെ സിനിമ, അവര്‍ പരസ്യക്കാരായി മാറും കാരണം അവരാണിത് നിര്‍മിച്ചത്.. അവര്‍ വിതച്ചത് അവര്‍ കൊയ്യും. അവനവന്റെ ധര്‍മ്മം.. അതാണ്… മമധര്‍മ്മ” എന്നാണ് സംവിധായകന്‍ കുറിച്ചത്.

”ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല, ജനം നിര്‍മിച്ചു ജനം വിതരണം ചെയ്തു ജനം കാണുന്ന സിനിമ. ഒരു പൊളിച്ചെഴുത്ത്’ എന്നാണ് മറ്റൊരു പോസ്റ്റില്‍ രാമസിംഹന്‍ കുറിച്ചത്. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നേരത്തെ മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതല്‍ പുഴവരെയെന്ന് രാമസിംഹന്‍ പറഞ്ഞിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ