അമേരിക്കയിലും 'പുഴ മുതല്‍ പുഴ വരെ' എത്തും, ഹിന്ദി പതിപ്പിന്റെ സെന്‍സറിംഗ് നടക്കുകയാണ്..: രാമസിംഹന്‍

‘പുഴ മുതല്‍ പുഴ വരെ’ സിനിമ മാര്‍ച്ച് 24ന് കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. കര്‍ണാടക, തമിഴ്, മുംബൈ എന്നിവിടങ്ങളിലും അമേരിക്കയിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച് 3ന് ആയിരുന്നു ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ചിത്രം ഒഴിവാക്കിയ പല തിയേറ്ററുകളിലേക്കും ഇപ്പോള്‍ തിരിച്ചെത്തുകയാണെന്നും രാമസിംഹന്‍ പറയുന്നുണ്ട്. 1921 മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി കൊണ്ടാണ് രാമസിംഹന്‍ സിനിമ ഒരുക്കിയത്.

”ഒഴിവാക്കിയ പല തിയേറ്ററുകളിലേക്കും ചിത്രം തിരിച്ചെത്തുകയാണ്. കാനഡ റിലീസിന്റെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദി പതിപ്പിന്റെ സെന്‍സറിംഗിന്റെ കാര്യങ്ങള്‍ നടക്കുന്നു. മറ്റു ഭാഷാ പതിപ്പുകളുടെ കാര്യവും സംസാരിക്കുന്നുണ്ട്. കന്നഡയിലേക്ക് മൊഴി മാറ്റാനുള്ള സാധ്യതയുണ്ട്.”

”പിറകെ തമിഴ്‌നാട്ടിലേക്കും എത്തിയേക്കും. സിനിമ വിജയിച്ചു, മെച്ചപ്പെട്ട വിജയത്തിലേക്ക് നീങ്ങുകയാണ്. സിനിമ കണ്ട .1 ശതമാനം ആളുകള്‍ പോലും കുറ്റം പറഞ്ഞിട്ടില്ല, കാണാത്തവരാണ് കുറ്റം പറയുന്നത്” എന്നാണ് രാമസിംഹന്‍ പറയുന്നത്. ‘മമധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ജോയ് മാത്യു അടക്കമുള്ള താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ