പ്രഖ്യാപനം മുതല്‍ ചര്‍ച്ചകളില്‍ ഇടം നേടിയ ചിത്രമാണ് ‘1921: പുഴ മുതല്‍ പുഴ വരെ’. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് സിനിമ റിലീസ് ചെയ്യുകയാണ്. ഏറെ കടമ്പകള്‍ കടന്നാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
സിനിമയിലെ പ്രസക്ത ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞെന്ന ആരോപണവുമായി സംവിധായകന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരു വലി യുദ്ധത്തിന് പരിസമാപ്തിയായി എന്നാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചു കൊണ്ടുള്ള ഫോട്ടോ പങ്കുവച്ച് രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കും വക്കീലന്‍മാര്‍ക്കും സംവിധായകന്‍ നന്ദി പറയുന്നുമുണ്ട്.
രാമസിംഹന്റെ കുറിപ്പ്:
ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്തി, ഇന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൈപറ്റി, ഒട്ടേറെ കറുപ്പ് കണ്ടു… കറുത്ത മനസ്സുകളെ കണ്ടു… അവരോട് യുദ്ധം ചെയ്തു….വിജയിച്ചു വെന്നിക്കൊടി പാറിച്ചു.. സഹായിച്ച പ്രധാന മന്ത്രി മോദിജിക്കും വക്കീല്‍ സുഹൃത്തുക്കള്‍ക്ക് നന്ദി.
ഒപ്പം പരിശുദ്ധിയുടെ ഒരുപാട് വെണ്മയും കണ്ടു. എല്ലാവര്‍ക്കും നന്ദി.. പ്രത്യേകിച്ചും പുതുതായി ചാര്‍ജ്ജെടുത്ത സെന്‍സര്‍ ഓഫീസര്‍ അജയ് ജോയ് സാര്‍ ആത്മാര്‍ഥതയോടെ ഇടപെട്ടു… അദ്ദേഹത്തിന്റെ സഹായി സിദ്ധാര്‍തഥനും, സഹപ്രവര്‍ത്തകരും കൂടെ നിന്നു… അവര്‍ക്ക് പ്രത്യേകം നന്ദി