അഞ്ച് കുട്ടികളെ വേണമെന്നായിരുന്നു ആഗ്രഹം, ഇനി ശ്രമിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് പ്രസവം അവസാനിപ്പിച്ചു : രംഭ

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു രംഭ. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലും താരം സജീവമായിരുന്നു. സിനിമയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങിയിരിക്കുകയാണ് നടി രംഭ. അതേസമയം കുടുംബജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന നടിയാണ് രംഭ.

വിവാഹത്തിന് ശേഷം നടി അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. കാനഡയിൽ സെറ്റിൽഡായ നടി കുടുംബജീവിതത്തിന്റെ കൂടുതൽ പ്രാധാന്യം കൊടുക്കുകയും ഇപ്പോൾ സിനിമയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണുള്ളത്. തന്റെ പ്രസവത്തെ കുറിച്ചും കുടുംബത്തെ പറ്റിയുമൊക്കെ രംഭ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

അഞ്ച് മക്കളെ വേണമെന്ന ആഗ്രഹം നടക്കാത്തതിനെ പറ്റി രംഭ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘എന്റെ ഭർത്താവിന്റെ അമ്മയ്ക്ക് അഞ്ച് മക്കളാണ്. അമ്മായിയമ്മയെ മറി കടന്ന് എനിക്കും അത്രയും കുട്ടികളെ പ്രസവിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. അതുകൊണ്ട് ഇനി ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് താൻ പ്രസവിക്കുന്നത് അവസാനിപ്പിച്ചത്’ എന്നാണ് രംഭ പറയുന്നത്.

മൂന്ന് തവണ പ്രസവിച്ചിട്ടും തനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രെഷൻ ഒന്നും വന്നിരുന്നില്ല എന്നും ഭർത്താവിനോട് ചോദിച്ചപ്പോൾ എല്ലാ സമയത്തും നീ ദേഷ്യത്തിലാണ്, അതുകൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും തോന്നുന്നില്ല എന്ന് പറയുകയും ചെയ്തുവെന്ന് നടി പറഞ്ഞു.

Latest Stories

യുപിഐ സംവിധാനത്തിലെ തകരാര്‍, രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളെ താറുമാറാക്കി; ജനം കടകളില്‍ കുടുങ്ങി കിടന്നു; ഒടുവില്‍ പരിഹാരം

INDIAN CRICKET: നിന്റെ ശരീരം ഒരു ചവറ്റുകുട്ടയല്ല അതിൽ മാലിന്യം ഇടരുത്, 72 ആം വയസിലും കളിക്കണം; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഇതിഹാസം

അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭായോഗത്തില്‍

IPL 2025: എന്താണ് വൈഭവ് സഞ്ജുവിനോട് പക വല്ലതും ഉണ്ടോ, വിക്കറ്റ് നേട്ടത്തിന് പിന്നാലെ കട്ട കലിപ്പൻ ആഘോഷം നടത്തി പേസർ; വീഡിയോ കാണാം

ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

RR VS KKR: എന്റെ പൊന്ന് സഞ്ജു ഇങ്ങനെ പോയാൽ കാത്തിരിക്കുന്നത് വമ്പൻ പണി, ഇഷാനും രാഹുലും നമ്മളായിട്ട് കാര്യങ്ങൾ എളുപ്പമാക്കല്ലേ; സ്ഥിരത ഇനി കോമഡിയല്ല സാംസൺ

ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്; വിഷയം ഗൗരവത്തിലെടുക്കണമെന്ന് ആനി രാജ

'എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും...', തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; 'ഇതല്ല സഭ നടത്തേണ്ട രീതി'