വലിയ പരസ്യങ്ങളോ പ്രചാരണങ്ങളോ കണ്ടില്ല.. അവര്‍ പറയുന്ന വാക്കുകളാണ് ഈ സിനിമയുടെ വിജയം: രമേശ് പിഷാരടി

അനൂപ് മേനോന്‍ നായകനായ ’21 ഗ്രാംസ്’ ചിത്രത്തെ പ്രശംസിച്ച് നടന്‍ രമേശ് പിഷാരടി. സിനിമയെ കുറിച്ച് വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ലഭിക്കുന്നുണ്ടെന്ന് പിഷാരടി പറയുന്നു.

‘വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. സിനിമ കണ്ടു, കണ്ടവര്‍ പറയുന്ന വാക്കുകള്‍ ആണ് ഈ സിനിമയുടെ വിജയം. ബിബിന്‍, റെനീഷ്, അഭിനന്ദങ്ങള്‍, ഒപ്പം അനൂപേട്ടനും’ എന്നാണ് രമേശ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് മാര്‍ച്ച് 18ന് ആണ് തിയേറ്ററുകളിലെത്തിയത്. വ്യത്യസ്തമായ ഒരു ത്രില്ലറാണ് സിനിമയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

ലിയോണ ലിഷോയ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അഞ്ചാം പാതിര, ഫോറന്‍സിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ എത്തുന്ന ത്രില്ലര്‍ സിനിമ എന്ന പ്രത്യേകത കൂടി 21 ഗ്രാംസിനുണ്ട്. സംവിധായന്‍ ബിബിന്‍ കൃഷ്ണന്‍ തന്നെ ആണ് ചിത്രത്തിന്റെ കഥയും ,തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത്.

അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി