പ്രസവിച്ച് കിടക്കുന്ന ഭാര്യക്ക് സര്‍പ്രൈസ് കൊടുക്കാനായി ബസ് പിടിച്ച് പോയതാണ്, എന്നാല്‍ എനിക്ക് പണി കിട്ടി..: രമേഷ് പിഷാരടി

കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ രമേഷ് പിഷാരടി അവതാരകനായും നടനായും സംവിധായകനായും പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്. തന്റെ ഭാര്യക്ക് സര്‍പ്രൈസ് കൊടുക്കാന്‍ നോക്കി പൊളിഞ്ഞു പോയ സംഭവത്തെ കുറിച്ചാണ് രമേഷ് പിഷാരടി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ആദ്യത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ താന്‍ ഇന്തോനേഷ്യയില്‍ ആയിരുന്നു. ഒരു പരിപാടിക്കായി പോയതായിരുന്നു. തിരിച്ചുവരുന്ന വഴി, സിംഗപ്പൂര്‍ എയര്‍പോര്‍ട്ടിലെ വൈഫൈയിലാണ് താന്‍ കൊച്ചിന്റെ ഫോട്ടോ കാണുന്നത്. ഭാര്യ പൂനെയിലായിരുന്നു. നാട്ടിലെത്തിയ താന്‍ സര്‍പ്രൈസ് ആയിട്ട് പോകാന്‍ തീരുമാനിച്ചു.

നാളയേ വരികയുള്ളുവെന്ന് പറഞ്ഞിട്ട് അപ്പോള്‍ തന്നെ ഫ്ളൈറ്റ് കയറി. ബസൊക്കെ കയറി അവളുടെ വീട്ടിലെത്തി. ഡോര്‍ തുറന്നപ്പോള്‍ അവളുടെ അമ്മയോട് താനാണെന്ന് പറയരുതെന്ന് ആംഗ്യത്തിലൂടെ പറഞ്ഞു. ഭാര്യയ്ക്ക് കണ്ണടയുണ്ട്. നല്ല പവറുള്ള കണ്ണടയാണ്. താന്‍ നേരെ ചെന്ന് റൂമിന്റെ വാതില്‍ക്കല്‍ നിന്നു.

അവള്‍ കണ്ണട വച്ചിട്ടുണ്ടായിരുന്നില്ല. താനാണെങ്കില്‍ നല്ല ദൂരെയാണ് നില്‍ക്കുന്നത്. ഫോക്കസ് ഔട്ടാണ്. അവള്‍ അമ്മയോട്, അമ്മേ വന്നെന്നാണ് തോന്നുന്നതെന്ന് പറഞ്ഞു. തന്റെ സകല സര്‍പ്രൈസും അതോടെ പൊളിഞ്ഞു പോയി എന്നാണ് രമേഷ് പിഷാരടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്