ഷോ കഴിഞ്ഞ് എത്രയോ രാത്രികളില്‍ ബസ് സ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട്; തുറന്നുപറഞ്ഞ് രമേഷ് പിഷാരടി

അവതാരകന്‍ , മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, സംവിധായകന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭയാണ് രമേഷ് പിഷാരടി. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പിഷാരടി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. അദ്ദേഹം അക്കാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

ഷോ കഴിഞ്ഞ് എത്രയോ രാത്രികളില്‍ ബസ് സ്റ്റാന്‍ഡുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട്. ട്രെയിനില്‍ ഉറങ്ങിപ്പോയിട്ട് നാഗര്‍കോവില്‍ ഭാഗത്തേക്ക് പോയിട്ടുണ്ട്. പിന്നെ ഞാന്‍ അതൊന്നും കഷ്ടപ്പെട്ടുവെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല.

അതൊക്കെ ആസ്വദിച്ചിട്ടുള്ളതും ആഗ്രഹിച്ചിട്ട് ചെയ്തതുമാണ്. നമ്മളോട് ആരും പറഞ്ഞിട്ടില്ല. ഞാന്‍ കഷ്ടപ്പെട്ടു എന്ന് പറയുമ്പോള്‍ നിന്നോട് ആരെങ്കിലും ഇത് ചെയ്യാന്‍ പറഞ്ഞോ എന്ന് ചോദിച്ചാല്‍ തീര്‍ന്നില്ലേ. ആ കഷ്ടപ്പാടുകള്‍ നമ്മളുടെ ആവശ്യമായിരുന്നു.

ഒരു വര്‍ഷം രണ്ടോ മൂന്നോ സിനിമകളേ ചെയ്യാറുള്ളൂ. അതില്‍ കൂടുതലൊന്നും കിട്ടാറില്ല. പിന്നെ നമ്മള്‍ തന്നെ സ്വയം സംവിധാനത്തിലേക്ക് വന്നു. കിട്ടുന്നത് ചെയ്യുന്നു എന്നേയുള്ളൂ. ഈ കഥാപാത്രം ചെയ്യണം എന്നൊക്കെ ആഗ്രഹിച്ചത് കൊണ്ട് കാര്യമില്ല. വേണമെന്ന് വെറുതെ പറയാം വരുന്നത് അനുസരിച്ച് ചെയ്യും. പക്ഷെ എന്തായാലും നമ്മള്‍ ഇവിടൊക്കെ തന്നെയുണ്ട് പിഷാരടി കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ