മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞാല്‍ പോലും താന്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ പോകുമെന്ന് രമേഷ് പിഷാരടി. മമ്മൂട്ടി വരേണ്ടതില്ലെന്ന് പറഞ്ഞാല്‍ തനിക്ക് പോകാന്‍ പറ്റില്ലെന്നും അങ്ങനെ പറയിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാല്‍ പോലും ചിലപ്പോള്‍ ഞാന്‍ കൂടെ പോകും. അതിനെക്കുറിച്ച് ആത്മബന്ധം എന്നൊന്നും പറയാനാകില്ല. കൊവിഡ് സമയത്തും ഗാനഗന്ധര്‍വ്വന്‍ ചെയ്ത സമയത്തിനും ശേഷം അല്പം കൂടി അദ്ദേഹത്തിനടുത്തേക്ക് പോകാന്‍ പറ്റുന്നു എന്നുള്ളത് മാത്രമേ ഉള്ളൂ. പിഷാരടി വ്യക്തമാക്കി.
മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വന്‍’ എന്ന ചിത്രം പിഷാരടി സംവിധാനം ചെയ്തിരുന്നു. രമേശ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങും നിര്‍വഹിച്ച ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത് ദീപക് ദേവാണ്.
Read more
മുകേഷ്, ഇന്നസെന്റ്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു,അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.