മത്സരരംഗത്തേക്ക് ഉടനെയില്ല.. പ്രചാരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും: രമേഷ് പിഷാരടി

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ രമേഷ് പിഷാരടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പിഷാരടി പങ്കുവച്ചത്. മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് പിഷാരടി പറയുന്നത്.

”നിയമസഭ ഉപതിരഞ്ഞെടുപ്പ്… മത്സരരംഗത്തേക്ക് ഉടനെയില്ല.. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും.. പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും” എന്നാണ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കൈപ്പത്തി ചിഹ്നമുള്ള കൊടിയുടെ ചിത്രമടക്കം പങ്കുവച്ചാണ് നടന്റെ പോസ്റ്റ്.

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി.

വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പിഷാരടി മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ