ദുല്‍ഖറിന്റെ മുടി കൊള്ളാം, എന്റെ തലയില്‍ പകുതിയും വെപ്പ് ആണെന്ന് റാണ; ചര്‍ച്ചയാകുന്നു

‘ലക്കി ഭാസ്‌കര്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്‍ റാണ ദഗുബതിയുമായി ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയ ചാറ്റ് ഷോ വൈറലാകുന്നു. റാണയുടെ രസകരമായ തുറന്നു പറച്ചിലാണ് ശ്രദ്ധ നേടുന്നത്. സിനിമ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ദുല്‍ഖര്‍ സല്‍മാന്റെ തലമുടിയെ കുറിച്ചാണ് റാണ സംസാരിച്ചത്. തന്റെ മുടി വെപ്പ് ആണെന്നും റാണ പറയുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന് മനോഹരമായ തലമുടി ഉണ്ടെന്നും താരത്തിന്റെ ഹെയര്‍ സ്‌റ്റൈല്‍ മികച്ചതാണ്. എങ്ങനെയാണ് ഇത്രയും നല്ല തലമുടി ഉള്ളത് എന്നാണ് റാണ ദുല്‍ഖറിനോട് ചോദിക്കുന്നത്. തന്റെ തലമുടിയെ കുറിച്ച് പ്രശംസിച്ച റാണയുടെ തലമുടിയും ഹെയര്‍ സ്‌റ്റൈലും ഗംഭീരമാണെന്ന് ദുല്‍ഖറും പറഞ്ഞു.

എന്നാല്‍ തന്റെ തലമുടി നിങ്ങളെ പോലെ നാച്ചുറല്‍ അല്ലെന്നും, പകുതിയും കൃത്രിമമായി വച്ച് പിടിപ്പിച്ചതാണെന്നുമായിരുന്നു റാണയുടെ മറുപടി. റാണയുടെ മറുപടി കേട്ട് അമ്പരപ്പെട്ടിരിക്കുന്ന ദുല്‍ഖറിനെയും വീഡിയോയില്‍ കാണാം. എന്നാല്‍ ഇക്കാര്യം തുറന്നു പറഞ്ഞ റാണയെ ദുല്‍ഖര്‍ അഭിനന്ദിക്കുകയും ചെയ്തു.

മലയാളികള്‍ പൊതുവെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ടാവാം നല്ല തലമുടി ഉണ്ടാകുന്നത് എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. നടി മീനാക്ഷി ചൗധരിയും മുടിയെ കുറിച്ച് സംസാരിക്കുന്നുണ്ട്. താന്‍ കണ്ട മലയാളികള്‍ക്കെല്ലാം ഇടതൂര്‍ന്ന മുടിയുണ്ടെന്നും മലയാളികളുടെ മുടിയഴകില്‍ താന്‍ പലപ്പോഴും അസൂയപ്പെട്ട് പോയിട്ടുണ്ടെന്നുമാണ് മീനാക്ഷി പറയുന്നത്.

Latest Stories

'നായകൻ വീണ്ടും വരാ' റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ നായകസ്ഥാനത്തേക്ക് വീണ്ടും വിരാട് കോഹ്‌ലി

വാടക കെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍