മദ്യപിച്ചില്ലെങ്കിലും അക്രമാസക്തയാകും, ദിവസവും മുപ്പതിലധികം തവണ ദേഷ്യപ്പെടുന്ന അവളോടൊത്തുള്ള ജീവിതം; നടിയ്‌ക്കെതിരെ മുന്‍ കാമുകന്‍

നടി പൂജ ഭട്ടുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പൂജ തനിക്കെതിരെ കമന്റുകള്‍ പറഞ്ഞതിനാല്‍ ആളുകളുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് നടന്‍ രണ്‍ബീര്‍ ഷിറോയി തന്റെ പ്രതിച്ഛായ തകര്‍ത്തത് പൂജയും കുടുംബാംഗങ്ങളുമാണെന്നും കുറ്റപ്പെടുത്തിയിരിക്കുകയാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നടന്‍.

. തനിക്ക് ലഭിക്കേണ്ട നിരവധി നല്ല സിനിമകള്‍ നഷ്ടപ്പെടുത്തിയത് പൂജ ഭട്ടും കുടുംബവുമാണെന്നും ഭട്ടിന്റെ കുടുംബം മകളെ സംരക്ഷിക്കാന്‍ വേണ്ടി തന്നെ കുറ്റക്കാരനാക്കിയെന്നും രണ്‍വീര്‍ പറഞ്ഞു. ‘ഞാനും മദ്യപിക്കുന്ന വ്യക്തിയായിരുന്നു. അവളെ ഞാന്‍ ശ്രദ്ധിക്കുന്നില്ല… സ്‌നേഹിക്കുന്നില്ലായെന്ന് പറഞ്ഞ് അവള്‍ എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. മദ്യപിച്ചില്ലെങ്കിലും അക്രമാസക്തയായി പെരുമാറുന്ന അവളോട് ഞാന്‍ പറഞ്ഞിരുന്നു ദിവസവും മുപ്പതിലധികം തവണ ഇങ്ങനെ ദേഷ്യപ്പെടുന്ന നിന്നോടൊപ്പമുള്ള ജീവിതം എനിക്ക് ബുദ്ധിമുട്ടാണെന്ന്’ രണ്‍വീര്‍ പറഞ്ഞു.

‘കാര്യങ്ങള്‍ കൈവിട്ടുപോയി തുടങ്ങിയപ്പോഴാണ് ഞാന്‍ ബാഗുകള്‍ പാക്ക് ചെയ്ത് ബന്ധം അവസാനിപ്പിച്ച് പൂജയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. കാറില്‍ കയറി ഇരുന്നപ്പോഴാണ് എന്റെ ബാഗുകളിലൊന്ന് ഞാന്‍ മറന്നുപോയതായി എനിക്ക് മനസിലായത്. ഞാന്‍ പൂജയെ അവളുടെ സെല്‍ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. അവള്‍ എന്റെ കോളുകള്‍ എടുക്കാതെ കട്ട് ചെയ്ത് വിട്ടു.

അതിനിടയില്‍ പെടുന്നനെ കാറിന്റെ ചില്ലുകള്‍ തകരുന്നതായി തോന്നി. ചുറ്റും നോക്കിയപ്പോള്‍ പൂജയുടെ സഹോദരന്‍ രാഹുല്‍ ഇരുമ്പുവടിയുമായി നില്‍ക്കുന്നത് കണ്ടു. ഞാന്‍ അന്ധാളിച്ചുപോയി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ തിരിച്ചറിയുന്നതിന് മുമ്പ് അവന്‍ എന്നെ വടികൊണ്ട് അടിക്കാന്‍ തുടങ്ങി’ രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി