റീമേക്കുകളോട് എനിക്ക് അന്നേ എതിര്‍പ്പാണ്; കാരണം തുറന്നുപറഞ്ഞ് രണ്‍ബീര്‍ കപൂര്‍

സിനിമകളുടെ റീമേക്കിംഗിനോട് തനിക്ക് പണ്ട് മുതലേ എതിര്‍പ്പാണെന്ന് രണ്‍ബീര്‍ കപൂര്‍. തുടക്കകാലം മുതല്‍ താന്‍ ഒരു സിനിമയോ ഗാനമോ റീമേക്ക് ചെയ്യുന്നതിന് എതിരായിരുന്നു. റീമേക്കുകള്‍ക്ക് അതിന്റെ യഥാര്‍ത്ഥ സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കരിയറിന്റെ ആരംഭം മുതല്‍ തന്നെ ഒരു സിനിമയോ ഗാനമോ റീമേക്ക് ചെയ്യുന്നതിനെ ഞാന്‍ എതിര്‍ത്തിരുന്നു. ഞാന്‍ ചെയ്ത ‘ബച്ച്ന ഏ ഹസീനോ’ എന്ന ഒരു ഗാനം ഓര്‍ക്കുന്നു. അതില്‍ എനിക്ക് എതിര്‍പ്പുണ്ടായിരുന്നു.

പക്ഷേ ആ സമയത്ത് ഞാനും വളരെ പുതിയ ആളായിരുന്നു. അതിനാല്‍ ഒന്നും പറയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ഇപ്പോള്‍ യഥാര്‍ത്ഥമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുന്ന അവസ്ഥയിലായി എന്ന് ഞാന്‍ വിശ്വസിക്കുന്നു.’

റീമേക്കുകള്‍ക്ക് ഒരിക്കലും അതിനേക്കാള്‍ മികച്ച പതിപ്പുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല’, രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. തു ജൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമ. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.

ലവ് രഞ്ജന്‍ ഒരുക്കുന്ന സിനിമയിലെ പാട്ടുകള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ആനിമല്‍ ആണ് രണ്‍ബീറിന്റെ അണിയറയിലുള്ള മറ്റൊരു സിനിമ. അമീഷ പട്ടേലും ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറുകയാണ്. ഗദ്ദാര്‍ 2വിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു