പുരികവും മേല്‍ച്ചുണ്ടും ശരിയായപ്പോള്‍ അവള്‍ ഓക്കെ! കത്രീനയ്‌ക്കെതിരെ രണ്‍ബീറിന്റെ ഒളിയമ്പ്, വിമര്‍ശനം

നടന്‍ രണ്‍ബീര്‍ കപൂറിന്റെ വളരെ കോളിളക്കം സൃഷ്ടിച്ച പ്രണയങ്ങളിലൊന്നായിരുന്നു കത്രീന കൈഫുമായുണ്ടായിരുന്നത്. പ്രണയ തകര്‍ച്ചയുടെ സമയത്ത് ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി രംഗത്ത് വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ രണ്‍ബീര്‍ നടത്തിയൊരു പരാമര്‍ശം കത്രീന കൈഫിനെതിരെയുള്ള ഒളിയമ്പാണോ എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. തു ജൂട്ടി മേം മക്കാര്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലുള്ള നടന്‍ ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദ കപില്‍ ശര്‍മ ഷോയിലുമെത്തിയിരുന്നു.

അവിടെ വെച്ച് ആണും പെണ്ണും എങ്ങനെയാണ് പ്രണയ തകര്‍ച്ചയെ നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു രണ്‍ബീര്‍ മറുപടി നല്‍കിയത്. ”ആണിന്റെ ഹൃദയം തകരുമ്പോള്‍ അവന്റെ വയറ് ചാടും, താടി നീളും. പെണ്ണിന്റെ ഹൃദയം തകര്‍ന്നാല്‍ അവര്‍ക്ക് അപ്പര്‍ ലിപ്പും പുരികവും ശരിയാക്കിയാല്‍ മതി. എന്നാല്‍ എളുപ്പത്തില്‍ അവര്‍ സെറ്റാകും” എന്നായിരുന്നു രണ്‍ബീറിന്റെ മറുപടി.

അധികം വൈകാതെ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. തൊട്ടുപിന്നാലെ തന്നെ രണ്‍ബീറിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വരികയും ചെയ്തു. വിവാഹിതനായിട്ടും ഒരു കുട്ടിയുടെ അച്ഛനായിട്ടും പഴയ പ്രേമനൈരാശ്യം വിട്ടു പോയില്ലേ എന്നാണ് ആരാധകരുടെ ചോദ്യം.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം