എന്നെ തല്ലുകയും തെറി വിളിക്കുകയും ചെയ്തു; ബന്‍സാലിക്കെതിരെ വെളിപ്പെടുത്തലുമായി രണ്‍ബീര്‍

ബോളിവുഡിന് താരങ്ങളേയും സൂപ്പര്‍താരങ്ങളേയും നല്‍കിയ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ നടനാണ് രണ്‍ബീര്‍. 2007 ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീറിന്റെ സിനിമാ അരങ്ങേറ്റം. എന്നാല്‍ സാവരിയ്യക്ക് മുമ്പ് തന്നെ രണ്‍ബീര്‍ സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അമിതാഭ് ബച്ചനേയും റാണി മുഖര്‍ജിയേയും പ്രധാന താരങ്ങളാക്കി ബന്‍സാലി സംവിധാനം ചെയ്ത ബ്ലാക്കില്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു രണ്‍ബീര്‍.

ഇപ്പോഴിതാ ഈ സമയത്തെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ . തന്റെ മുത്തച്ഛന്‍ രാജ് കപൂറിന്റെ ഓര്‍മ്മ ദിവസം നടത്തിയൊരു പരിപാടിയിലായിരുന്നു ബന്‍സാലിക്കൊപ്പമുള്ള ജോലിയെക്കുറിച്ച് രണ്‍ബീര്‍ മനസ് തുറന്നത്.

ബന്‍സാലി തന്നോട് പെരുമാറിയത് സാധാരണക്കാരന്‍ എന്ന നിലയിലാണെന്നും തന്റെ ഏതൊരു അസിസ്റ്റന്റിനോടും പെരുമാറുന്നത് പോലെ തന്നെയായിരുന്നുവെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്.”ഞാന്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ആയിരുന്ന കാലത്ത് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത് ഒരു അസിസ്റ്റന്റ് ഡയറക്ടറോട് എന്ന പോലെ തന്നെയായിരുന്നു.

മണിക്കൂറുകളോളം ജോലി ചെയ്യുമായിരുന്നു. അദ്ദേഹം ഞങ്ങളെ തല്ലുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു. അത് നമ്മളെ കൂടുതല്‍ കരുത്തരാക്കുകയും ഈ ലോകത്തെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതായിരുന്നു” എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്.

അതേസമയം രണ്‍ബീര്‍ കപൂറും സഞ്ജയ് ലീല ബന്‍സാലിയും സാവരിയ്യയ്ക്ക് ശേഷം പിന്നീട് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായെന്നും ഇതോടെ ഇരുവരും അകലുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ രണ്‍ബീരിനെ നായകനാക്കി ബന്‍സാലി മറ്റൊരു സിനിമ കൂടി ചെയ്തേക്കാം എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ സാവരിയ്യയുടെ പരാജയവും ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളും കാരണം ഇരുവരും അകന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Latest Stories

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഏഴര കോടി രൂപയുടെ ആസ്തിയുള്ള ലോകത്തിലെ കോടീശ്വരനായ ഭിക്ഷക്കാരൻ !