എന്റെ കണ്ണിലേക്ക് നോക്കിയാൽ അവർക്ക് ഭയമാകും, മകൾ പ്രത്യേക പരിഗണന അർഹിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞതാണ് : റാണി മുഖർജി

സിനിമ താരങ്ങളുടെ സ്വകാര്യത എന്ന് പറയുന്നത് പലപ്പോഴും അവർക്ക് ലഭിക്കാത്ത ഒന്നാണ്. സ്വകാര്യ ജീവിതം എപ്പോഴും മാധ്യമങ്ങൾ ആഘോഷമാക്കുകയും മറ്റും ചെയ്യുന്നത് കൊണ്ട് തന്നെ താരങ്ങളുടെയും കുടുംബത്തിലുള്ളവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറൽ ആവാറുണ്ട്. എന്നാൽ മീഡിയക്ക് മുന്നിൽ വരാത്ത പല താരങ്ങളും ഉണ്ട്.

ഇപ്പോഴിതാ തന്റെ മകളുടെ സ്വകാര്യതയെ പറ്റിയും ചിത്രങ്ങൾ പുറത്തുവിടാത്തതിനെ പറ്റിയും സംസാരിക്കുകയാണ് ബോളിവുഡ് താരം റാണി മുഖർജി.ആദിറ എന്നാണ് ആദിത്യ ചോപ്രയുടെയും റാണി മുഖർജിയുടെയും മകളുടെ പേര്.

“ഞാൻ മാധ്യമപ്രവർത്തകരോട് എപ്പോഴും പറയാറുണ്ട് കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്ന്. അപ്പോഴൊക്കെ അവരെന്റെ കണ്ണിലേക്ക് നോക്കും, അപ്പോൾ തന്നെ അവർക്ക് ഭയമാവും ഫോട്ടോയെടുക്കാൻ. അത് എന്റെയും ആദിത്യ ചോപ്രയുടെയും ഒരുമിച്ചുള്ള തീരുമാനമായിരുന്നു. അതിന് പിന്നിൽ കാരണമുണ്ട്. പ്രത്യേക പ്രിവിലേജ് ഉണ്ടെന്ന് തോന്നി വളർന്നുവരാൻ സാഹചര്യമൊരുക്കാതെയിരിക്കുക എന്നത് തന്നെയാണ് ആ തീരുമാനത്തിന് പിന്നിലുള്ളത്. സ്കൂളിലും മറ്റും ബാക്കി കുട്ടികളെ പോലെ തന്നെയാണ് താനും എന്ന് അവൾക്ക് ബോധ്യമാവണം. അതുകൊണ്ടാണ് മുഖ്യധാരയിൽ നിന്നും മകളെ എപ്പോഴും മാറ്റിനിർത്തുന്നത് ” കോഫീ വിത്ത് കരൺ  എന്ന പരിപാടിക്കിടെ കരൺ ജോഹർ മകളെ കുറിച്ച് ചോദിച്ചപ്പോഴാണ് റാണി മുഖർജി ഇങ്ങനെ പറഞ്ഞത്.

ആഷിമ ചിബ്ബർ സംവിധാനം ചെയ്യുന്ന മിസിസ് ‘ചാറ്റർജി vs നോർവേ’ എന്ന ചിത്രമാണ് റാണി മുഖർജിയുടേതായി ഇനി റിലീസ് ചെയിനുള്ള ചിത്രം. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ