അതിജീവിതമാരുടെ വെളിപ്പെടുത്തലിനെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, എ. എം. എം. എ ജനറൽ സെക്രട്ടറി സിദ്ദിഖ് എന്നിവരാണ് ഇപ്പോൾ രാജി വെച്ചിരിക്കുന്നത്. നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ ലൈംഗികാരോപണം ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രഞ്ജി പണിക്കർ. ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സിദ്ദിഖിനെയും സംവിധായകന്‍ രഞ്ജിത്തിനെയും സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താനോ വിലക്കാനോ സാധിക്കില്ലെന്നാണ് രഞ്ജി പണിക്കർ പറയുന്നത്.
“എല്ലാമേഖലകളിലും സ്ത്രീകള്‍ക്കെതിരേ വിവേചനമുണ്ട്. യാഥാര്‍ഥ്യമെന്തെന്നോ ആരോപണം മാത്രമാണോ എന്നതെല്ലാം വരും ദിവസങ്ങളില്‍ അറിയാം. നിയമനടപടികള്‍ എടുക്കേണ്ടത് സര്‍ക്കാര്‍ ആണ്. രഞ്ജിത്തിന്റെ രാജി അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നിയതുകൊണ്ടാണ് മാറി നിന്നത്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാറ്റങ്ങള്‍ വരണം.” രഞ്ജി പണിക്കർ പറയുന്നു.
അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.
മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’ സിനിമയുടെ സെറ്റിൽ എത്തി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.