തെണ്ടിത്തരമായി പോയി ഇതെന്ന് എനിക്ക് മനസിലായി, വിശപ്പോടെ കാത്തിരിക്കുന്നു..; 21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗുമായി രഞ്ജിനി

21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ചെയ്യുകയാണ് താനെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനായാണ് വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ചെയ്യുക. ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം ചെയ്യുന്ന തെറാപ്പി 21 ദിവസം വരെ ചെയ്യാനെടുത്ത രഞ്ജിനിയുടെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ടാണ് പലരും എത്തുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് രഞ്ജിനി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ”21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പിക്ക് ഞാന്‍ സൈന്‍ അപ്പ് ചെയ്തു. എനിക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ ഫാസ്റ്റിംഗിന് അതിശയകരമായ ചില ഗുണങ്ങളുണ്ട്. അത് നേരിട്ട് അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.”

”കൂടാതെ ഞാന്‍ സ്വയമൊരു വെല്ലുവിളി ഇഷ്ടപ്പെടുന്നുണ്ട്. ആദ്യത്തെ ഒന്നു രണ്ട് ദിവസം കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. പക്ഷേ ഞാന്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ ഇന്ന് 3-ാം ദിവസമാണ് ഇതൊരു തെണ്ടിത്തരമായി പോയെന്ന് എനിക്ക് തന്നെ മനസിലായത്. എന്നിരുന്നാലും എനിക്ക് ഇതിലൂടെ ശക്തി ലഭിക്കണം.”

”ഒരിക്കല്‍ എന്റെ ശരീരം ഓട്ടോഫാഗി പൂര്‍ത്തിയാക്കിയാല്‍ അത് പ്രത്യക്ഷത്തില്‍ സുഖമായിരിക്കണം! അതുകൊണ്ട് ഞാന്‍ വിശപ്പോടെ കാത്തിരിക്കുന്നു” എന്നാണ് രഞ്ജിനി കുറിപ്പില്‍ പറയുന്നത്. ഇതിന് പിന്നാലെ സംശയങ്ങളുമായി പലരും എത്തിയിട്ടുണ്ട്. 21 ഇരുപത്തിയൊന്ന് ദിവസം വെള്ളം മാത്രമേ ഉള്ളുവെന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് പോസിബിള്‍ ആവുക എന്നാണ് ഒരാള്‍ ചോദിച്ചത്.

”14 മുതല്‍ 17 ദിവസം വരെ എന്തായാലും അങ്ങനെ പോവും. എനിക്ക് എത്ര ദിവസം ഇഷ്ടപ്പെട്ട വെള്ളം മാത്രം കുടിച്ച് പോകാനാകും എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. അതിന് ശേഷം 4-7 ദിവസം കൊണ്ട് പതിയെ ഭക്ഷണത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ചെയ്യുക” എന്നാണ് രഞ്ജിനി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം