'നീ ഒരിക്കലും ഇവളെ കെട്ടരുത്, നിന്റെ ജീവിതം കുളമാകും' എന്ന് അമ്മ കാമുകനെ വിളിച്ചിരുത്തി പറഞ്ഞു; രഞ്ജിനി പറയുന്നു

വിവാഹം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുതെന്ന് അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പ്രണയത്തെയും വിവാഹത്തെയും കുറിച്ചാണ് ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ രഞ്ജിനി തുറന്നു പറഞ്ഞത്. തന്റെ റിലേഷന്‍ഷിപ്പില്‍ എങ്ങനെയൊക്കെയാണ് തന്റെ അമ്മ ഇടപെട്ടിട്ടുള്ളത് എന്നാണ് രഞ്ജിനി പറയുന്നത്.

ഒന്നും പ്രതീക്ഷിച്ചു കൊണ്ട് നമ്മള്‍ ആരെയും പ്രണയിക്കരുത്. പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വത്തെ 10 ശതമാനം പുറത്തുകൊണ്ടു വന്നിട്ടുണ്ട്. കാമുകനും താനും തമ്മില്‍ അടിയായി. നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല. ‘നീ കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുത്’ എന്നാണ് അമ്മ എന്നോട് എപ്പോഴും പറയുന്നത്.

വളരെ സ്‌പെഷ്യല്‍ ആയ ചില റിലേഷന്‍ഷിപ്പ് തനിക്കും ഉണ്ടായിട്ടുണ്ട്. അതില്‍ വളരെ സ്‌ട്രോങ് റിലേഷന്‍ ആയിരുന്ന ഒരു ചെറുക്കനെ വിളിച്ചിരുത്തി അമ്മ പറഞ്ഞു, ‘മോനേ നീ തെറ്റായി വിചാരിക്കരുത്. നീ ഒരിക്കലും ഇവളെ കെട്ടരുത്. നിന്റെ ജീവിതം കുളമാകും’ എന്നാണ് രഞ്ജിനി പറയുന്നത്.

തനിക്ക് മസ്‌ക്യുലിന്‍ സ്വഭാവം ആയതിന് കാരണം ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടിയതാണെന്നും അത് തന്റെ ജനറ്റിക് പ്രശ്നമാണെന്നും രഞ്ജിനി തുറന്നു പറഞ്ഞിരുന്നു. ഒരു ചാന്‍സ് ഉണ്ട് എന്ന് തോന്നിയാല്‍ ഞാന്‍ എന്നിലെ സ്ത്രീത്വത്തെ പുറത്തെടുക്കും. പൊതുവെ അല്പം മാസ്‌ക്യുലിന്‍ ആയിട്ടുള്ള ആളാണ് താന്‍.

തന്റെ ടെസ്റ്റോസ്റ്റിറോണ്‍ ലെവല്‍ വളരെ കൂടുതലാണ് എന്ന് ഡോക്ടേഴ്‌സും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്റെ പ്രശ്‌നം താന്‍ കാരണം അല്ല, തന്റെ ജനിറ്റിക് ആണ്. പക്ഷെ എന്നിരുന്നാലും പ്രണയം എന്ന വികാരം വരുമ്പോള്‍ എന്നിലെ സ്ത്രീ സ്വഭാവം കുറച്ച് പുറത്ത് വരും എന്നായിരുന്നു രഞ്ജിനി പറഞ്ഞത്.

Latest Stories

ഫോണില്‍ മുന്‍ കാമുകിയുടെ ചിത്രങ്ങളും സന്ദേശങ്ങളും; യുവാവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

പാകിസ്ഥാനില്‍ രണ്ടിടങ്ങളിലായി ഭീകരാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പ്രസ്താവനയുമായി സെലന്‍സ്‌കി

IPL 2025: സഞ്ജു മോനെ നീ ഒറ്റയ്ക്കല്ല, സ്ഥിരത കുറവിന്റെ കാര്യത്തിൽ നമ്മൾ ഒപ്പത്തിനൊപ്പം; ബാറ്റിംഗിൽ ഫ്ലോപ്പായി ഇഷാൻ കിഷനും അഭിഷേക് ശർമ്മയും

എമ്പുരാനെ സിനിമയായി കാണണം; സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത് സിനിമയെ ആശ്രയിച്ചല്ലെന്ന് എംടി രമേശ്

നവജാത ശിശുവിന്റെ മൃതദേഹം നായകള്‍ കടിച്ച നിലയില്‍; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

സൗഹൃദം ഊട്ടിയുണര്‍ത്തുന്ന വിശുദ്ധിയുടെ നാളുകള്‍; പരിശുദ്ധി വ്രതാനുഷ്ഠാന നാളുകളിലൂടെ നേടാനാകുന്നുവെന്ന് തൃശൂര്‍ മേയര്‍

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സേഫ്റ്റി കൂടിയാൽ പ്രശ്നമുണ്ടോ? 7 എയർബാഗുകൾ തരുന്ന മികച്ച കാറുകൾ !