ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് ഷോയില്‍ സംസാരിക്കുമ്പോള്‍ മോഹന്‍ലാല്‍ പോലും ഒരു ഇംഗ്ലീഷ് വാക്ക് തെറ്റായാണ് പറയുന്നതെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. മാത്രമല്ല ബിഗ് ബോസ് ഹൗസില്‍ എല്ലാവരും അത് തെറ്റായാണ് ഉച്ഛരിക്കുന്നത് എന്നാണ് രഞ്ജിനി പറയുന്നത്. ജാന്‍മണിയുമായുള്ള ചാറ്റ്‌ഷോയിലാണ് രഞ്ജിനി സംസാരിച്ചത്.

ബിഗ് ബോസ് ഹൗസില്‍ ഫേവറിസമുണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോഴാണ് രഞ്ജിനി ഇടപെട്ട് സംസാരിച്ച് തുടങ്ങിയത്. ”എന്താണത് ഫേവറിസമോ..? അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല… ഫേവറൈറ്റിസമാണെന്ന്”

വീണ്ടും ജാന്‍മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നതും വീഡിയോയില്‍ കാണാം. രഞ്ജിനിയും ഒരു ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയാണ്. സീസണ്‍ ഒന്നിലാണ് രഞ്ജിനി പങ്കെടുത്തത്. ആ സീസണിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയും രഞ്ജിനി തന്നെയായിരുന്നു.

പേളി മാണിയുമായുള്ള വഴക്കിനിടെ രഞ്ജിനി പറഞ്ഞ ചില ഡയലോഗുകള്‍ ഇപ്പോഴും വൈറലാണ്. എന്നാല്‍ ഫിനാലെ വരെ എത്തും മുമ്പ് രഞ്ജിനി പുറത്തായിയിരുന്നു. അതേസമയം, ബിഗ് ബോസ് മലയാളം കുറച്ച് നാളുകളായി വാര്‍ത്തകളില്‍ തന്നെ നിറഞ്ഞു നില്‍ക്കുകയാണ്.

ബിഗ് ബോസ് സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്. സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ചു, ഷോയില്‍ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ട് എന്ന് അഖില്‍ പറഞ്ഞതാണ് ചര്‍ച്ചയായത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം