ഭക്ഷണമില്ലാതെ വെള്ളം മാത്രം കുടിച്ച് ഡയറ്റ്.. വിശപ്പ് സഹിക്കാനാവുന്നില്ലെന്ന് രഞ്ജിനി ഹരിദാസ്; കഠിനവ്രതം അവസാനിപ്പിച്ച് താരം

താന്‍ 21 ദിവസത്തെ വാട്ടര്‍ ഡയറ്റിലാണെന്ന് പറഞ്ഞ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് അടുത്തിടെ രംഗത്തെത്തിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താന്‍ ഭക്ഷണമൊന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ചു കൊണ്ടുള്ള വാട്ടര്‍ തെറാപ്പിയിലാണെന്ന് അറിയിച്ചത്. 21 ദിവസത്തോളം തുടരാതെ 15 ദിവത്തിനുള്ളില്‍ വാട്ടര്‍ ഡയറ്റ് അവസാനിപ്പിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് രഞ്ജിനി. തന്റെ മനഃശക്തി പോയതു കൊണ്ടാണ് ഇനി ഭക്ഷണം കഴിച്ച് തുടങ്ങാമെന്ന് കരുതിയതെന്ന് രഞ്ജിനി കുറിപ്പില്‍ പറയുന്നത്. ഭക്ഷണത്തെ കുറിച്ചുള്ള ചിന്താഗതി മുഴുവന്‍ മാറിയെന്നും ശൂന്യതയാണ് അനുഭവിക്കുമെന്നും രഞ്ജിനി വ്യക്തമാക്കി.

രഞ്ജിനിയുടെ കുറിപ്പ്:

വെള്ളം മാത്രം കുടിച്ചു കൊണ്ടുള്ള 14 ദിവസത്തെ വ്രതം അവസാനിച്ചു. സാങ്കേതികമായി 15 ദിവസമായി. ഇന്ന് വൈകിട്ട് 5 മണിക്കാണ് ഭക്ഷണം കഴിക്കൂ. ഒരുപാട് പേരാണ് എന്നോട് എന്താണ് തോന്നുന്നത് എന്ന് ചോദിക്കുന്നത്. എന്നാല്‍ എനിക്കൊന്നും തോന്നുന്നില്ല. വാക്കുകളില്‍ പറഞ്ഞു വെക്കാനാവാത്ത ശൂന്യതയാണ് അനുഭവിക്കുന്നത്. ഫ്രഷ് കാന്‍വാസ് പോലെ. ജീവിതം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഫ്രഷായും ക്ലീനായും ലൈറ്റയും ഫീല്‍ ചെയ്യുന്നു. ഉറപ്പായും കഠിനമായ വിശപ്പുമുണ്ട്.

അതിലുപരിയായി, ഇപ്പോള്‍ അത് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് എനിക്കറിയാം, ഈ ദിവസങ്ങളില്‍ ഭക്ഷണമില്ലാതെ അതിജീവിക്കാനുള്ള ആ ദൃഢനിശ്ചയം എനിക്കിനി ഉപേക്ഷിക്കാം. എന്ത് കാര്യം നടക്കണമെങ്കിലും മനഃശക്തി വേണം. അതിപ്പോള്‍ പോയതുകൊണ്ട് നല്ല വിശപ്പുണ്ട്. പിന്നീട് ഞാന്‍ കേള്‍ക്കുന്ന ചോദ്യം എത്ര ഭാരം കുറഞ്ഞു എന്നാണ്. വ്രതം എന്നു പറയുന്നത് ഡയറ്റോ ഭാരം കുറയ്ക്കാനുള്ള ആരോഗ്യകരമായ ഭക്ഷണക്രമമോ അല്ല. നിങ്ങള്‍ക്ക് ഉറപ്പായും ഭാരം കുറയും.

പക്ഷേ അതിന് മുമ്പ് വെല്ലുവിളി നിറഞ്ഞ യാത്രയെ കുറിച്ച് നിങ്ങള്‍ ശരിക്ക് മനസിലാക്കൂ. 14 ദിവസം കൊണ്ട് 4.7 കിലോ ഭാരമാണ് എനിക്ക് കുറഞ്ഞത്. ഇത് വലിയ മാറ്റമല്ല. പക്ഷേ ഇതിലൂടെ എന്റെ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ എനിക്കായി. നിങ്ങളുടെ നിലവിലെ ഭാരവും മെറ്റാബോളിസവും ആരോഗ്യസ്ഥിതിയുമെല്ലാം അനുസരിച്ചാകും ഓരോരുത്തര്‍ക്കും ഭാരം കുറയുക. ഇനി എനിക്ക് ഒരു ആഴ്ച പച്ചക്കറികളും പഴങ്ങളും മാത്രമാണ് കഴിക്കാനാവുക അതിനു ശേഷമാണ് പാചകം ചെയ്ത ഭക്ഷണം കഴിച്ച് തുടങ്ങുക.

ഭക്ഷണത്തെ കുറിച്ചുള്ള എന്റെ ചിന്താഗതി മുഴുവന്‍ മാറി. മനുഷ്യന് ഭക്ഷണമില്ലാതെ ആഴ്ചകളോളം മുന്നോട്ടുപോവാനാകും എന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ സംഭവമാണ് ഇത്. ഇതെന്റെ ജീവിതം മാറ്റും. 42ാം വയസില്‍ എനിക്ക് വളരെ ആത്മവിശ്വാസത്തോടെ പറയാം ഈ വ്രതത്തെപ്പോലെ എനിക്ക് മറ്റൊന്നിനോടും മതിപ്പ് തോന്നിയിട്ടില്ല. രണ്ട് ആഴ്ചകൊണ്ട് ഇത് എന്നെ പഠിപ്പിച്ചതെല്ലാം ശരിക്ക് അതിശയിപ്പിക്കുന്നതായിരുന്നു.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു