'പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണ്, ഇക്കാലത്ത് ഫെമിനിസ്റ്റ് എന്നു പറയാന്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഭയപ്പെടുന്നു'; രഞ്ജിനി ഹരിദാസ്

ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാന്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഭയക്കുന്നു എന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഫെമിനിസത്തിന്റെ അര്‍ത്ഥം ആര്‍ക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കി കളഞ്ഞു. പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണെന്നും രഞ്ജിനി പറയുന്നു.

“ഫെമിനിസത്തിന്റെ അര്‍ത്ഥമെന്തെന്ന് ആര്‍ക്കുമറിയില്ല. പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നതല്ല ഫെമിനിസം. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. മറിച്ച് അമ്മയാകാനുള്ള കഴിവുള്‍പ്പെടെ സ്ത്രീകള്‍ക്കുള്ള സവിശേഷതകള്‍ പുരുഷനില്ല. നമ്മളെ അങ്ങിനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണ്.” ജമേഷോയില്‍ രഞ്ജിനി പറഞ്ഞു.

മീടൂ ക്യാംപെയ്ന്‍ പോലുള്ളത് നല്ലതാണെന്നും എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്നത് നല്ലതല്ലെന്നും രഞ്ജിനി പറഞ്ഞു. മോശം അനുഭവമുണ്ടായിട്ട് മിണ്ടാതെ സഹിക്കുമ്പോഴാണ് മീ ടൂ ഒക്കെ ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ മീ ടൂ ഉണ്ടാകില്ല. പേരുപറയാതെയുള്ള മീ ടൂ വെളിപ്പെടുത്തലുകളോട് യോജിപ്പില്ല. ആരാണ് മോശമായി പെരുമാറിയത് എന്നും എന്നോടാണ് പെരുമാറിയതെന്നും തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം. ഒരു മാറ്റത്തിന് വേണ്ടിയാണല്ലോ ക്യാംപെയിനെന്നും രഞ്ജിനി പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം