ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ട്, എന്നിട്ട് എന്നോട് ഫോട്ടോസ് അയക്കാൻ പറയും; വഴങ്ങി കൊടുത്താല്‍ ജീവിതം മാറിമറയുമെന്നാണ് വിചാരം : രഞ്ജിനി ഹരിദാസ്

മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും ചൂഷണങ്ങളുമെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ ചർച്ചയാവുകയാണ്. തങ്ങൾ നേരിട്ട ലൈംഗികാതിക്രമവും ദുരനുഭവങ്ങളും തുറന്ന് പറഞ്ഞ് നിരവധി നടിമാരാണ് രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ അവതാരക, മോഡല്‍, നടി എന്നീ രംഗങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ രഞ്ജിനി ഹരിദാസ് പറഞ്ഞ കാര്യങ്ങളും ചർച്ചയാവുകയാണ്. തനിക്ക് ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം രഞ്ജിനി പറഞ്ഞത്.

‘എനിക്ക് ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ട്. പക്ഷെ ആ ഫോട്ടോ കാണിച്ചു തരാന്‍ ആ ഫോട്ടോയില്ല. അപ്പോ ഞാൻ എങ്ങനെ പറയും? എന്തിനാ എനിക്ക് ഷർട്ട് ഇല്ലാതെ ഫോട്ടോ അയക്കുന്നത്? അതിന്റെ ഉദ്ദേശം എന്താ? എന്നിട്ട് എന്നോട് പറയും, എന്നിട്ട് എന്റെ അടുത്ത് ഫോട്ടോസ് അയക്കാൻ പറയും. എന്റെ കയ്യില്‍ തെളിവില്ല. അല്ലെങ്കിൽ ഞാൻ പേര് പറഞ്ഞേനെ. മുട്ടിയ വാതില്‍ മാറിപ്പോയി എന്ന് ഞാന്‍ മറുപടി നൽകുമ്പോൾ അത് അവിടെ അവസാനിക്കും. ഇത് ഈ മേഖലയില്‍ ജോലി ചെയ്യുന്നതു കൊണ്ട് മാത്രം വരുന്നതല്ല.’

‘ഇപ്പോള്‍ ഈ ഒരു സംസാരം നടക്കുന്നത് ഇനിയുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള ഒരു വിദ്യാഭ്യാസം ആയിരിക്കണം. കണ്ണ് മഞ്ഞളിപ്പിക്കുന്ന ഒരു മേഖലയാണ് സിനിമാ മേഖല. പ്രശസ്തിയോടും പണത്തോടും പവറിനോടും ആർക്കും നോ പറയാന്‍ പറ്റില്ല. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരാണ് ഇതില്‍ പെട്ടു പോകുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്. പ്രിവിലേജില്‍ നിന്നും വരികയാണെങ്കില്‍ അതിന്റെ ആവശ്യം ഇല്ലലോ’

‘എന്റെ അച്ഛനോ അമ്മയോ വലിയ നടി നടന്മാർ ആണെങ്കിൽ അല്ലെങ്കിൽ നിര്‍മ്മാതാവോ സംവിധായകനോ ആണെങ്കിൽ എനിക്ക് ഇത്തരം പ്രശ്നങ്ങളുണ്ടാകില്ല. അത്തരം പ്രിവിലേജുകളില്ലാതെ സിനിമാ മോഹവുമായി വരുമ്പോള്‍ നോ പറയാന്‍ അവർക്ക് പറ്റുന്നില്ല. അവര്‍ വിചാരിക്കുന്നത് വഴങ്ങി കൊടുത്താല്‍ അല്ലെങ്കിൽ യെസ് പറഞ്ഞാൽ അല്ലെങ്കിൽ ചെയ്തു കൊടുത്താൽ അവരുടെ ജീവിതം മാറിമറയും എന്നാണ്. അത് ശരിക്കും ചൂഷണമാണ്’ എന്നും രഞ്ജിനി പറഞ്ഞു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ