സത്യം ലോകം അറിയും, ഞാന്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.. സര്‍ക്കാരിനെ ചെളിവാരി എറിയരുത്: രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വച്ചതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. ഈ ആരോപണം തനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് ആണ്. അതിനെതിരെ നിയനടപടിയുമായി മുന്നോട്ട് പോകും. നിയനടപടികള്‍ പൂര്‍ത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകം അറിയും. ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത്, അതുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്നാണ് രഞ്ജിത്ത് പറയുന്നത്.

”എനിക്കെതിരെ നിന്ദ്യമായ രീതിയില്‍ ഒരു ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ബംഗാളി ചലച്ചിത്ര നടി ശ്രീമതി ശ്രീലേഖ മിത്ര. എന്ന് ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയി സ്ഥാനം ഏറ്റെടുത്തോ അന്ന് തൊട്ട് ഒരു സംഘം ആളുകള്‍ നടത്തിയ നാളുകളുടെ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം എന്ന രൂപത്തില്‍ പുറത്തുവന്നത്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഏറ്റിട്ടുള്ള ഈ വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല.”

”എങ്കിലും എനിക്കിത് തെളിയിച്ചേ പറ്റുള്ളൂ. എനിക്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയേ പറ്റൂള്ളു, അതില്‍ ഒരു ഭാഗം നുണയാണെന്ന്. പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങളാണ് നടത്തിയിട്ടുള്ളത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്ത് തന്നെ ആയിരുന്നാലും ഞാന്‍ നിയനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് പിന്നിലെ സത്യം എന്തെന്ന് ലോകം അറിഞ്ഞേ പറ്റുള്ളു.”

”അത് എന്റെ സുഹൃത്തുക്കളുമായും വക്കീല്‍ ഓഫീസുമായി ഞാന്‍ ബന്ധപ്പെട്ട് കഴിഞ്ഞു. കേരള സര്‍ക്കാറിനെതിരെ സിപിഐഎം എന്ന പാര്‍ട്ടിക്കെതിരെ വലതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരും അവര്‍ക്ക് മുന്നില്‍ പോര്‍മുഖത്ത് എന്ന പോലെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരും സംഘടിതമായി ആക്രമിക്കുന്നുണ്ട്. ഈ ചെളിവാരി എറിയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതില്‍ ഒന്നില്‍ എന്റെ പേരാണ് ഉള്ളത്.”

”സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക സ്ഥാനത്തില്‍ തുടരുക എന്നത് ശരിയല്ല എന്ന് തോന്നി. നിയമനടപടികള്‍ പൂര്‍ത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകം അറിയും. അത് അത്ര വിദൂരമല്ല. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത് എന്ന് എന്റെ ബോധ്യമാണ്. അതുകൊണ്ട് ഞാന്‍ രാജി വയ്ക്കുന്നു” എന്നാണ് രഞ്ജിത്ത് ശബ്ദസന്ദേശത്തില്‍ പറയുന്നത്.

Latest Stories

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ