മിത്ത് വിവാദവുമായി ബന്ധമില്ല, ഒരു മാസം മുമ്പേ ഈ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു..; തെളിവുകളുമായി രഞ്ജിത്ത് ശങ്കര്‍

മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ‘ജയ് ഗണേഷ്’ എന്ന സിനിമ പ്രഖ്യാപിച്ചതോടെ അത് ചര്‍ച്ചകളില്‍ നിറയുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ആണ് ചിത്രം ഒരുക്കുന്നത്. എന്നാല്‍ നിലവില്‍ നടക്കുന്ന മിത്ത് വിവാദവുമായി ജയ് ഗണേഷ് എന്ന ചിത്രത്തിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രഞ്ജിത് ശങ്കര്‍ ഇപ്പോള്‍.

”ഇന്നലെ സിനിമയുടെ പ്രഖ്യാപനം മുതലുള്ള എല്ലാ വ്യാപകമായ വാര്‍ത്തകള്‍ക്കും അറുതി വരുത്താന്‍, പ്രസ്തുത വിവാദത്തിന് ഒരു മാസം മുമ്പേ കേരള ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു” എന്നാണ് രഞ്ജിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പേര് രജിസ്റ്റര്‍ ചെയ്ത റെസീപ്റ്റും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.

ഒറ്റപ്പാലത്തെ ഗണേശോത്സവത്തില്‍ വച്ചായിരുന്നു ഉണ്ണി മുകുന്ദന്‍ സിനിമ പ്രഖ്യാപിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയും സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് മിത്ത് വിവാദങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ എത്തിയത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഈ യാത്ര വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

”ജയ് ഗണേഷിന്റെ തിരക്കഥ പൂര്‍ത്തിയായ ശേഷം ഒരു നടനായി കാത്തിരിക്കുക ആയിരുന്നു. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന കൃത്യമായ തിരക്കഥയ്ക്കായി കാത്തിരിക്കുക ആയിരുന്നു ഉണ്ണിയും. ഞങ്ങള്‍ ജയ് ഗണേഷിനെ കുറിച്ച് ചര്‍ച്ച ചെയ്തു.”

”അദ്ദേഹത്തിന് തിരക്കഥ ഇഷ്ടമായി. ഞാന്‍ എന്റെ നടനെയും കണ്ടെത്തി. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ യാത്രയായിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ആസ്വാദകമാകുമെന്ന് പ്രതീക്ഷിക്കുന്നു” എന്നായിരുന്നു രഞ്ജിത്ത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം