രാജമാണിക്യം ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്ത്; അൻവർ റഷീദ് വന്നത് അവസാന നിമിഷം; ചിത്രത്തെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ എസ് ബി സതീഷ്

മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ ഒന്നാണ് മമ്മൂട്ടിയെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ‘രാജമാണിക്യം’. 2005-ലായിരുന്നു ചിത്രം പുറത്തുവന്നത്.മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലെ ബെല്ലാരി രാജ.

വസ്ത്രം കൊണ്ടും, സംസാര ഭാഷ കൊണ്ടും ബെല്ലാരി രാജ ഇന്നും കൾട്ട് ക്ലാസിക് ആയി നിലകൊള്ളുന്നു. അൻവർ റഷീദ് സംവിധായക കുപ്പായമണിഞ്ഞ ആദ്യം ചിത്രം കൂടിയായിരുന്നു രാജമാണിക്യം. എന്നാൽ ഇപ്പോഴിതാ രാജമാണിക്യം സംവിധാനം ചെയ്യേണ്ടിയിരുന്നത് രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയ എസ്. ബി സതീഷ്.

രഞ്ജിത്ത് നിർദ്ദേശിച്ചിരുന്നത് വെള്ളയും വെള്ളയും നിറത്തിലുള്ള കോസ്റ്റ്യൂം ആയിരുന്നെന്നും, എന്നാൽ പിന്നീടാണ് മമ്മൂട്ടി കളർഫുൾ കോസ്റ്റ്യൂം നിർദ്ദേശിച്ചിരുന്നതെന്നും എസ്. ബി സതീഷ് പറയുന്നു.

“രാജമാണിക്യം ഇത്രയും കളറാവാന്‍ കാരണം മമ്മൂക്കയാണ്. ആ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്തായിരുന്നു. ബെല്ലാരി രാജക്ക് ഇപ്പോള്‍ കാണുന്നത് പോലെ കളര്‍ഫുള്‍ കോസ്റ്റ്യൂം ഒന്നും ഉണ്ടായിരുന്നില്ല. വെള്ള മുണ്ടും ജുബ്ബയും മതിയെന്ന് രഞ്ജിത് എന്നോട് പറഞ്ഞു. കണ്ടാല്‍ ഒരു എടുപ്പ് തോന്നുന്ന കോസ്റ്റിയൂം വേണമെന്നായിരുന്നു രഞ്ജിത് എന്നോട് പറഞ്ഞത്.

ഞാന്‍ അതിന് വേണ്ടി പ്രത്യേക കരയുള്ള മുണ്ടും ജുബ്ബയുമൊക്കെ സെറ്റാക്കി. പക്ഷേ ഷൂട്ടിന് രണ്ടാഴ്ച മുമ്പ് രഞ്ജിത് ഈ സിനിമയില്‍ നിന്ന് മാറി. ആ സമയത്ത് പുള്ളിയുടെ അസോസിയേറ്റായിരുന്ന അന്‍വര്‍ റഷീദ് ഈ പ്രൊജക്ടിലേക്ക് വന്നത്. പിന്നീട് മമ്മൂക്ക ചെയ്ത കോണ്‍ട്രിബ്യൂഷനാണ് കളര്‍ ജുബ്ബയും കറുത്ത മുണ്ടും ട്രൈ ചെയ്താലോ എന്ന് മമ്മൂക്ക ചോദിച്ചു. പിന്നീട് ആ ക്യാരക്ടറിന്റെ ട്രിവാന്‍ഡ്രം സ്ലാങ്ങും മമ്മൂക്കയുടെ സജഷനായിരുന്നു. അതും കൂടെയായപ്പോള്‍ സംഗതി കളറായി. ഇപ്പോഴും ബ്ലെലാരി രാജയുടെ കോസ്റ്റിയൂം ട്രെന്‍ഡാണ്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ എസ്. ബി സതീഷ് പറഞ്ഞത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു