മദ്യം കലർന്ന ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കാൻ അയാൾ ശ്രമിച്ചു; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തി രശ്മി ദേശായി

സിനിമാരംഗത്തും മറ്റും സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങൾ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഹിന്ദി ടെലിവിഷൻ താരവും, ബിഗ് ബോസ് സീസൺ 13 മത്സരാർത്ഥിയുമായ രശ്മി ദേശായിയുടെ തുറന്നുപറച്ചിലാണ് ചർച്ചയാവുന്നത്.

ഒരു സിനിമയുമായി ബന്ധപ്പെട്ട് തന്നെ സംവിധായകൻ ഓഡിഷന് വിളിച്ചുവെന്നും അവിടെവെച്ച് ജ്യൂസിൽ മദ്യം കലർത്തി, അബോധാവസ്ഥയിലാക്കി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നുമാണ് രശ്മി പറയുന്നത്.

“ഒരു ദിവസം എന്നെ ഓഡീഷന് വേണ്ടി വിളിച്ചു. ഞാന്‍ വളരെയധികം സന്തോഷത്തോടേയും ആവേശത്തോടേയുമാണ് അവിടെ എത്തിയത്. പക്ഷെ അവിടെ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്യാമറ പോലും ഉണ്ടായിരുന്നു. പിന്നെ അയാള്‍ എനിക്ക് ജ്യൂസില്‍ മദ്യം കലര്‍ത്തി എന്നെ അബോധാവസ്ഥയിലാക്കാന്‍ നോക്കി.

എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ കുറേ നിര്‍ബന്ധിച്ച് മനസ് മാറ്റാന്‍ നോക്കി. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ അവിടെ നിന്നും പുറത്ത് വരുന്നത്. നടന്നതെല്ലാം ഞാന്‍ അമ്മയോട് പറഞ്ഞു. അടുത്ത ദിവസം ഞങ്ങള്‍ അയാളെ വീണ്ടും കണ്ടു. അമ്മ അവന്റെ കരണത്തടിച്ചു

13 വര്‍ഷം മുമ്പ് കരിയര്‍ ആരംഭിക്കുമ്പോള്‍ എനിക്ക് യാതൊരു സിനിമാ പശ്ചാത്തലവുമില്ലായിരുന്നു. ഇന്‍ഡസ്ട്രിയിലെ ആരേയും അറിയില്ലായിരുന്നു. കാസ്റ്റിംഗ് കൗച്ചിന് സമ്മതിച്ചില്ലെങ്കില്‍ അവസരം കിട്ടില്ലെന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അയാളുടെ പേര് സൂരജ് എന്നായിരുന്നു. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ആദ്യം കണ്ടപ്പോള്‍ അയാള്‍ എന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ചോദിച്ചു. അതെന്താണെന്ന് എനിക്ക് അന്ന് മനസിലായില്ല.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രശ്മി ദേശായി പറഞ്ഞത്.

Latest Stories

പാലക്കാട്ടെ വ്യാജ വോട്ട് ആരോപണത്തിൽ ഇടപെട്ട് ജില്ലാ കളക്ടര്‍; ബിഎല്‍ഒയോട് വിശദീകരണം തേടി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദുസ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക