'എനിക്ക് നുണ പറയാന്‍ അറിയില്ല, വിജയ് സാറിനോട് ക്രഷാണ്'; രശ്മിക മന്ദാന

വിജയ്യോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ ് നടി രശ്മിക മന്ദാന. എവിടെ ചെന്നാലും ക്രഷ് ആരാണെന്നോ ചോദിച്ചാല്‍ വിജയ് എന്നാണ് തന്റെ മറുപടിയെന്നും നടി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ‘വാരിസി’ന്റെ ഓഡിയോ ലോഞ്ച് പരിപാടിയിലാണ് രശ്മിക ഈക്കാര്യം പറഞ്ഞത്.

‘വിജയ് സാറെന്ന് പറഞ്ഞാല്‍ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. അത് എല്ലായിടത്തും ഞാന്‍ പോയി പറഞ്ഞിട്ടുണ്ട്. എനിക്ക് നുണ പറയാനൊന്നും അറിയില്ല. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷ് ആരാണെന്നോ ചോദിച്ചാല്‍ വിജയ് സാറെന്ന് ഞാന്‍ പറയും.

വാരിസ്’ അനൗണ്‍സ് ചെയ്തപ്പോള്‍ സിനിമ ചെയ്യാന്‍ പറ്റുമോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ എനിക്ക് വിജയ് സാറിനെ കാണണം, അത്രേയേയുള്ളു. ഞാന്‍ ശല്യപെടുത്തുകയൊന്നുമില്ല ഒരു സൈഡില്‍ ഇരുന്ന് കണ്ടിട്ട് പൊക്കോളാം എന്നാണ് വംശി സാറിനോട് പറഞ്ഞത്.

പക്ഷെ ഇങ്ങനെയൊരു അവസരം എനിക്ക് തന്നതിന് വംശി സാറിനോട് നന്ദി പറയുന്നു.സിനിമയുടെ പൂജക്കിടയില്‍ വിജയ് സാറിനോട് സംസാരിക്കാന്‍ വളരെയധികം തയാറെടുപ്പോടെയാണ് പോയത്. സാറിന്റെ അടുത്ത് പോയി എങ്ങനെയിരിക്കുന്നു എന്നൊക്കെ ചോദിച്ചപ്പോള്‍ എന്തൊരു ക്യൂട്ട് ആയിരുന്നു. ഷൂട്ടിംഗ് ടൈമില്‍ മുഴുവന്‍ ഞാന്‍ സാറിനെ നോക്കികൊണ്ടിരിക്കുകയിരുന്നു’, രശ്മിക പറഞ്ഞു.

വിജയ് ചിത്രം ‘വാരിസി’ന് വേണ്ടി വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി 12ന് പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. രശ്മിക മന്ദാനയാണ് നായിക. പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ