'അനിമല്‍' സക്‌സസ് പാര്‍ട്ടികളില്‍ രശ്മികയുടെ അസാന്നിധ്യം, നടിക്ക് സംഭവിച്ചത് എന്താണ്? വ്യക്തമാക്കി താരം

ഏറെ വിവാദമായ സിനിമ ആണെങ്കിലും ബോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ പണംവാരി പടമായിരുന്നു ‘അനിമല്‍’. രണ്‍ബിര്‍ കപൂറിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ആയ ചിത്രം ബോളിവുഡില്‍ രശ്മിക മന്ദാനയ്ക്കും ബ്രേക്ക് നല്‍കിയിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ വിജയാഘോഷങ്ങളില്‍ രശ്മിക മന്ദാന എത്തിയിരുന്നില്ല.

എന്നാല്‍ സക്‌സസ് പാര്‍ട്ടികള്‍ രശ്മിക വേണ്ടെന്ന് വച്ചതല്ല. ഇതിന്റെ കാരണമാണ് നടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ”വലിയൊരു സിനിമ ചെയ്തു. അത് ജനം കണ്ട് മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞു അത് വലിയ ഹിറ്റായി. എല്ലാവരും ആ സമയത്ത് ആഗ്രഹിക്കുന്നതു പോലെ ആ വിജയം ആസ്വദിക്കാന്‍ കുറച്ച് സമയം മാറ്റിവയ്ക്കാന്‍ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു.”

”പക്ഷേ വര്‍ക്ക്‌ഹോളിക് ആയിരുന്ന എനിക്ക് അനിമല്‍ റിലീസ് ചെയ്ത് പിറ്റേ ദിവസം മുതല്‍ പുതിയ ചിത്രത്തിന്റെ സെറ്റില്‍ എത്തണമായിരുന്നു. അതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങളിലോ പ്രമോഷന്‍ പരിപാടികളിലോ പങ്കെടുത്തില്ല. എനിക്ക് ജോലി ചെയ്യാനായി വലിയ യാത്രകള്‍ ചെയ്യണം.”

”എന്റെ കരിയറിലെ ഏറ്റവും വലിയ ചില സിനിമകളുടെ ചിത്രീകരണത്തിലാണ് ഞാന്‍. നിങ്ങള്‍ക്കറിയാവുന്നതു പോലെ എന്റെ സിനിമകളിലെ ലുക്കുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ എനിക്ക് ഫോട്ടോകള്‍ എടുക്കാനോ ചില പോസ്റ്റുകള്‍ പോസ്റ്റുചെയ്യാനോ നിങ്ങള്‍ ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ലൈവ് ചെയ്യാനോ കഴിയില്ല.”

”ആരാധകര് കാണിക്കുന്ന സ്‌നേഹം കാണുന്നുണ്ടെന്നും രശ്മിക പറഞ്ഞു. തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളുടെ ഷൂട്ടിംഗ് നന്നായി നടക്കുന്നുണ്ട്” എന്നാണ് രശ്മിക മന്ദാന സോഷ്യല്‍ മീഡിയ ക്യൂ ആന്റ് എ സെഷനില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!