'മാപ്പാക്കണം, ഞാന്‍ ഇപ്പോഴാണ് അക്കാര്യം അറിയുന്നത്', എക്‌സില്‍ പ്രതികരിച്ച് രശ്മിക; 'ഗില്ലി' റീമേക്ക് പരാമര്‍ശത്തില്‍ ട്രോള്‍ പൂരം

വിജയ് ചിത്രം ‘ഗില്ലി’യുടെ പേരില്‍ അടുത്തിടെ ട്രോളുകള്‍ക്ക് ഇരയായ താരമാണ് രശ്മിക മന്ദാന. പുതിയ ചിത്രം ‘പുഷ്പ 2’വിന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു വിജയ് ചിത്രം ഗില്ലി, മഹേഷ് ബാബുവിന്റെ ‘പോക്കിരി’യുടെ റീമേക്ക് ആണെന്ന് രശ്മിക പറഞ്ഞത്. ഇത് വ്യാപകമായി ചര്‍ച്ചയാവുകയും രശ്മികയ്‌ക്കെതിരെ ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തു. ഇപ്പോഴിതാ, എക്‌സില്‍ ഈ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് രശ്മിക.

അഭിമുഖത്തിനിടെ രശ്മിക ആദ്യമായി തിയേറ്ററില്‍ കണ്ട സിനിമയെ കുറിച്ച് പറഞ്ഞപ്പോഴാണ് നടിക്ക് അബദ്ധം സംഭവിച്ചത്. ”ഗില്ലി ആണ്. ഞാന്‍ എന്തുകൊണ്ടാണ് എപ്പോഴും ദളപതി വിജയ് സാറിനെ ഭയങ്കര ഇഷ്ടമാണെന്ന് പറയുന്നതെന്ന് അറിയാമോ? കാരണം ഞാന്‍ ആദ്യമായി തിയേറ്ററില്‍ കണ്ടത് ആ താരത്തിന്റെ സിനിമയാണ്.”

”അടുത്തിടെയാണ് ഗില്ലി പോക്കിരി സിനിമയുടെ റീമേക്ക് ആണെന്ന് ഞാന്‍ അറിഞ്ഞത്. എനിക്ക് അത് അറിയില്ലായിരുന്നു. അപ്പടി പോട് പാട്ട് കണ്ടതിന് ശേഷം, എന്റെ ജീവിതത്തില്‍ ഒരുപാട് തവണ ഞാന്‍ അത് പെര്‍ഫോം ചെയ്തിട്ടുണ്ട്” എന്നായിരുന്നു രശ്മിക പറഞ്ഞത്. എന്നാല്‍ ഗില്ലി മഹേഷ് ബാബുവിന്റെ ‘ഒക്കഡു’ എന്ന സിനിമയുടെ റീമേക്ക് ആണ്. പോക്കിരി മഹേഷിന്റെ അതേ പേരിലുള്ള ചിത്രത്തിന്റെ റീമേക്കും.

പിന്നാലെ എത്തിയ ഒരു എക്‌സ് പോസ്റ്റിലാണ് രശ്മിക മാപ്പ് പറഞ്ഞെത്തിയത്. രശ്മികയെ ടാഗ് ചെയ്ത്, ”രാഷു ഗില്ലി പോക്കിരിയുടെ റീമേക്ക് ആണെന്ന് പറഞ്ഞതില്‍ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?” എന്ന ചോദിച്ചു കൊണ്ടുള്ള ട്വീറ്റിന് മറുപടി നല്‍കി കൊണ്ടാണ് രശ്മികയുടെ പ്രതികരണം.

”എനിക്ക് മനസിലായി. ക്ഷമിക്കണം, ഞാന്‍ അറിയാതെ എന്തോ പറഞ്ഞു പോയി. അഭിമുഖത്തിന് ശേഷമാണ് ഗില്ലി സിനിമ ഒക്കഡു എന്ന ചിത്രത്തിന്റെ റീമേക്ക് ആണെന്നും, പോക്കിരി സിനിമ പോക്കിരി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണെന്നും ഞാന്‍ മനസിലാക്കിയത്” എന്നാണ് രശ്മിക പറഞ്ഞത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി