ഞാന്‍ പറയുന്നത് പലര്‍ക്കും മനസിലാവില്ല, ഹോസ്റ്റല്‍ റൂമില്‍ മണിക്കൂറുകളോളം കരഞ്ഞിരിന്നിട്ടുണ്ട്: രശ്മിക മന്ദാന

തന്റെ ചിരിക്ക് പിന്നിലെ സങ്കടകരമായ കഥ പറഞ്ഞ് നടി രശ്മിക മന്ദാന. ആശയവിനിമയത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുള്ള ഒരു കുട്ടി ആയിരുന്നു എന്നാണ് രശ്മിക പറയുന്നത്. കുട്ടിക്കാലത്ത് കരഞ്ഞ് തളര്‍ന്ന ഒരുപാട് ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രശ്മിക പറയുന്നുണ്ട്.

കുട്ടിക്കാലത്ത് കരഞ്ഞ് തളര്‍ന്ന ദിവസങ്ങളുണ്ടായിട്ടുണ്ട്. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് മാറി ഹോസ്റ്റലില്‍ താമസിക്കേണ്ടി വന്നു. അന്ന് ആശയവിനിമയത്തില്‍ ഒരുപാട് പ്രശ്നങ്ങളുള്ള കുട്ടിയായിരുന്നു. പലപ്പോഴും രശ്മിക പറയുന്നത് കൂട്ടുകാര്‍ക്ക് മനസിലാകില്ല.

അതല്ലെങ്കില്‍ താന്‍ പറയുന്നത് കൂട്ടുകാര്‍ തെറ്റായ രീതിയില്‍ എടുക്കും. അന്നത്തെ കളിയാക്കലുകളും പരിഹാസങ്ങളും തനിക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹോസ്റ്റല്‍ റൂമില്‍ മണിക്കൂറുകളോളം കരഞ്ഞിരിക്കാറുണ്ടായിരുന്നു. അന്ന് എല്ലാ കാര്യങ്ങളും അമ്മയെ വിളിച്ചാണ് പറയാറുണ്ടായിരുന്നത്.

അന്ന് മുതല്‍ അമ്മയാണ് തന്റെ ശക്തിയെന്നും നട്ടെല്ലെന്നും തിരിച്ചറിഞ്ഞു. എപ്പോഴും പുഞ്ചിരിയോടെ കാര്യങ്ങള്‍ നേരിടാന്‍ പഠിപ്പിച്ചത് അമ്മയാണ് എന്നാണ് അഭിമുഖത്തില്‍ പറയുന്നത്. ‘മിഷന്‍ മജ്‌നു’ ആണ് രശ്മികയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

സിദ്ധാര്‍ഥ് മലഹോത്ര നായകനായ ചിത്രം ജനുവരി 20ന് നെറ്റ്ഫ്‌ളിക്‌സില്‍ ആണ് റിലീസ് ചെയ്തത്. ‘പുഷ്പ 2’ ആണ് രശ്മികയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ആനിമല്‍’ എന്ന ചിത്രത്തിലും രശ്മിക അഭിനയിക്കുന്നുണ്ട്.

Latest Stories

പണി നല്‍കിയത് എട്ടിന്റെ പണി; എയറിലായത് ഗതികേടെന്ന് ജോജു ജോര്‍ജ്ജ്

പിപി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

കള്ളപ്പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

'ബിജെപിയുടെ ചിഹ്നം താമരയിൽ നിന്ന് മാറ്റി ചാക്ക് ആക്കണം'; പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നു; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഖാലിസ്ഥാന്‍ ഭീകരന്റെ കൊലയ്ക്ക് പിന്നില്‍ അമിത്ഷാ; കനേഡിയന്‍ ആരോപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ 'താമര വിമതന്മാര്‍'; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

ടോപ് ഗിയറിട്ട് ഇന്ത്യന്‍ കാര്‍ വിപണി; ഇന്ത്യക്കാരുടെ പ്രിയ കാറുകള്‍ ഏതെല്ലാം?

'ഇനി നിൻ്റെ കൈ ഒരാണിന് നേരെയും ഉയരരുത്'; മമ്മൂക്കയുടെ ഡയലോഗ്, അതിന് ശേഷമാണ് ശരിക്കും എന്റെ കൈ ഉയർന്നത്: വാണി വിശ്വനാഥ്

IND VS NZ: അപ്പോ ഇന്ത്യയ്ക്ക് ഇങ്ങനെയും കളിക്കാൻ അറിയാം; വൻ ബാറ്റിംഗ് തകർച്ചയിൽ ന്യുസിലാൻഡ്