'ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല; മമ്മൂക്കയ്ക്ക് എന്നോട് എന്തോ പിണക്കം ഉണ്ട്'; റസൂൽ പൂക്കുട്ടി

മോളിവുഡിലെ പ്രധാന താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് തന്നോടുള്ള പിണക്കത്തെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സം​ഗീത സംവിധായകനായ റസൂൽ പൂക്കുട്ടി. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള പിണക്കത്തെപ്പറ്റി റസൂൽ പൂക്കൂറ്റി പറഞ്ഞത്.

എന്താണ് പ്രശ്നം എന്ന് അവതാരകൻ്റെ ചോദ്യത്തിന് കാരണം തനിക്ക് അറിയില്ലെന്നും അദ്ദേഹത്തോട് അതിനെപ്പറ്റി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഓസ്കാർ പുരസ്ക്കാരം ലഭിച്ച സമയത്ത് തനിക്കേതിരെ വന്ന ടാക്സ് കേസിനെപ്പറ്റിയും അദ്ദേഹം പറഞ്ഞു.

താൻ സൗണ്ട് ഡിസെെനിങ്ങ് ആണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് മോ‌ളിവുഡിൽ ഓസ്കാർ അവാർഡ് ഉണ്ടായിരുന്നങ്കിൽ മമ്മൂട്ടിക്ക് ലഭിക്കുമായിരുന്നെന്ന് റസൂൽ പൂക്കുട്ടി.

Read more

തനിയാവർത്തനത്തിലെ മമ്മൂട്ടിയുടെ അഭിനയം അത്ര മനോഹരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഓസ്കാർ അവാർഡ് മോ‌ളിവുഡിൽ ഉണ്ടായിരുന്നെങ്കിൽ നിരവധി പേർക്ക് ലഭിച്ചേനെ.