ഈ സിനിമ ചെയ്യുന്നെങ്കില്‍ പെട്ടെന്ന് ചെയ്യണം, എനിക്ക് പ്രായമായി വരികയാണ്; കഥ കേട്ടപ്പോഴെ ശോഭന പറഞ്ഞു: റസൂല്‍ പൂക്കുട്ടി

നടി ശോഭനയെ നായികയാക്കി താന്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും, എന്നാല്‍ ആ സിനിമ നടന്നില്ലെന്നും പറയുകയാണ് ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവും സൗണ്ട് എഞ്ചിനിയറുമായ റസൂല്‍ പൂക്കുട്ടി.
സ്ലംഡോഗ് പോലെയൊക്കെയുള്ള ഒരു സിനിമയാണെതെന്നും ആ ചിത്രത്തിന് എന്റെ കൂടെ നില്‍ക്കാന്‍ ഒരു ഇന്റര്‍നാഷണല്‍ നിര്‍മാതാവിനെ ആവശ്യമാണ്. അങ്ങനെ വന്നെങ്കില്‍ മാത്രമേ എനിക്ക് അത് ചെയ്യാന്‍ പറ്റുള്ളു. മനോഹരമായ സിനിമയാണ്. ചെയ്യുന്നെങ്കില്‍ പെട്ടെന്ന് ചെയ്യണം, എനിക്ക് വയസ്സായി കൊണ്ടിരിക്കുകയാണ്’ എന്നാണ് ഈ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ശോഭന എന്നോട് പറഞ്ഞത്. ഈ സിനിമയില്‍ ശോഭനയും ഒരു കുട്ടിയും മാത്രമുള്ളു. അധികം കഥാപാത്രങ്ങളില്ല,” റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Read more

അതേസമയം, ഒറ്റ് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് റസൂല്‍. ശോഭന, രോഹിണി, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.