സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നമുണ്ടാക്കി, 'നായര്‍' എന്ന വാക്കിന് വിലക്ക്..; വെളിപ്പെടുത്തി രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അധികം ശ്രദ്ധ നേടാതെ പോയ സിനിമകളിലൊന്നാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം മെയ് 16ന് ആയിരുന്നു തിയേറ്ററില്‍ എത്തിയത്. എങ്കിലും ചിത്രം നിരൂപകശ്രദ്ധ നേടിയിരുന്നു.

സിനിമയില്‍ ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് നടന്‍ സുധീഷ് അവതരിപ്പിച്ച സുധാകരന്‍ നാഹര്‍. പേരില്‍ നായര്‍ എന്ന് ചേര്‍ക്കുന്നതിന് പകരം നാഹര്‍ എന്നാക്കി മാറ്റിയത് സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നമാക്കിയതു കൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടാണ് രതീഷ് ബാലകൃഷ്ണൻ പ്രതികരിച്ചത്. സിനിമയ്ക്ക് തിരുത്തലോടുകൂടി യു സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. സെന്‍സറിംഗ് സമയത്ത്, ഏകദേശം 1 മിനിറ്റും 25 സെക്കന്‍ഡുള്ള സീന്‍ തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു.

നായര്‍ എന്ന ജാതി പേര് സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് ഒരു പ്രശ്‌നമാക്കിയതിനാലാണ് ഞങ്ങള്‍ അത് നാഹര്‍ എന്നാക്കിയത്. എന്നാല്‍ നിങ്ങള്‍ സിനിമ കണ്ടാല്‍ മനസിലാകും ഞങ്ങള്‍ ഏത് പേരാണ് അല്ലെങ്കില്‍ ജാതിയാണ് പരാമര്‍ശിക്കുന്നതെന്ന് വളരെ വ്യക്തമാണ്.

അപ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത്, അത് കൂടുതല്‍ വഷളാക്കുകയേയുള്ളൂ. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയാണിത്. ജാതികളുടെ പേരിടാതെ അതേ കുറിച്ച് എങ്ങനെ പറയും എന്നാണ് ബാലകൃഷ്ണൻ പൊതുവാള്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം