ലാല്‍ സാറിന് പാടാന്‍ പറ്റുന്ന, കൊച്ചു കുട്ടികള്‍ക്ക് പോലും കണക്ട് ആകുന്ന പാട്ട് വേണമെന്ന് സച്ചി പറഞ്ഞു..: രതീഷ് വേഗ പറയുന്നു

മോഹന്‍ലാല്‍-ജോഷി ചിത്രം ‘റണ്‍ ബേബി റണ്‍’ എന്ന സിനിമയ്ക്കായി ഗാനങ്ങള്‍ ഒരുക്കിയതിനെ കുറിച്ച് പറഞ്ഞ് സംഗീത സംവിധായകന്‍ രതീഷ് വേഗ. ‘ആറ്റുമണല്‍ പായയില്‍’ ഗാനം ഇത്രയധികം ശ്രദ്ധിക്കപ്പെടാന്‍ കാരണം സംവിധായകന്‍ സച്ചിയാണ് എന്നാണ് രതീഷ് വേഗ പറയുന്നത്.

അള്‍ട്ടിമേറ്റ് ആയിട്ട് പാട്ടിന് വേണ്ടത് സിറ്റുവേഷന്‍ ആണ്. ആ സിറ്റുവേഷനുമായി മാച്ച് ആവണം. സംവിധായകര്‍ക്ക് ഒരു ഐഡിയ ഉണ്ടാവും ഞങ്ങള്‍ക്ക് ഇങ്ങനത്തെ ഒക്കെ പാട്ട് വേണം. ഒരു പാട്ട് തന്നിട്ട് നമ്മള് നല്ലത് ചെയ്താലും ചില ആള്‍ക്കാര്‍ പൊട്ടത്തരം പറയും, ചില സമയത്ത്.

അത് അവര്‍ക്ക് തന്നെ മനസിലാകുന്നുണ്ടാവില്ല. ജോഷി സാറിന്റെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആറ്റുമണല്‍ പായയില്‍ പാട്ടില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ സച്ചിയേട്ടന്‍ ആണ് സ്‌ക്രിപ്റ്റ് എഴുതിയത് ആ സിനിമയ്ക്ക്. ആറ്റുമണല്‍ കഴിഞ്ഞ് ഞാന്‍ വേറെ പാട്ട് എഴുതിയിരുന്നു.

അപ്പോ സച്ചിയേട്ടന്‍ പറഞ്ഞു, ‘എടാ ഇതല്ല നമുക്ക് വേണ്ടത്. നമുക്ക് വേണ്ടത് ഒരു സിമ്പിള്‍ ആയിട്ടുള്ള, ലാല്‍ സാറിന് പാടാന്‍ പറ്റുന്ന, കൊച്ചു കുട്ടികള്‍ക്ക് പോലും കണക്ട് ആകുന്ന പാട്ടാണ് വേണ്ടത്’ എന്ന് പറഞ്ഞു. ഞാന്‍ ഇന്ന് കുട്ടികളുടെ പരിപാടിക്ക് ഗസ്റ്റ് ആയി പോയി.

ഈ പാട്ട് പാടണം, പാടിയപ്പോള്‍ കുട്ടികള്‍ ഭയങ്കര ഹാപ്പിയായി. അത് അദ്ദേഹത്തിന്റെ വീക്ഷണം ആയിരുന്നു. അത് ഞാന്‍ അക്‌സെപ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ എനിക്ക് പുള്ളിയെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റുമായിരുന്നു. ചെയ്ത നല്ല ട്യൂണുകള്‍ വച്ച്.

പക്ഷെ പുള്ളി പറഞ്ഞപ്പോ ഞാന്‍ ചാന്‍സ് എടുത്തു, ഒന്നു കൂടി കംപോസ് ചെയ്തു. ഞാന്‍ ചെയ്തത് എല്ലാം നല്ലതാണെന്ന ഇത് എടുക്കണമെന്നോ എനിക്ക് പറയാന്‍ പറ്റില്ല. ഒരു സംവിധായകന്‍ അങ്ങനെ പട്ടിപ്പണി എടുപ്പിക്കുന്നത് ഇഷ്ടമാണ് എന്നാണ് രതീഷ് വേഗ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.