‘മാമന്നന്‍’ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രത്‌നവേലിന്റെ ഭാര്യ ജ്യോതിയായി എത്തിയ താരമാണ് രവീണ രവി. ഒരു ഡയലോഗ് പോലുമില്ലാതിരുന്ന ഈ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. മുതിര്‍ന്ന ഡബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ശ്രീജ രവിയുടെ മകളും തെന്നിന്ത്യയിലെ പ്രശസ്ത ഡബിങ് ആര്‍ട്ടിസ്റ്റുമാണ് രവീണ രവി.
സിനിമയില്‍ കാണാത്ത രത്‌നവേലിന്റെയും ഭാര്യ ജോതിയുടെയും ചില നിമിഷങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് രവീണ ഇപ്പോള്‍. ”മാമന്നനിലെ ജ്യോതി രത്‌നവേല്‍ എംഎല്‍എയുടെ അറിയാക്കഥ. രത്‌നവേലിന്റെ സമീപത്ത് നില്‍ക്കാന്‍ പോലും ജ്യോതി ഭയപ്പെട്ടിരുന്നതായി ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും” എന്ന ഒരു ട്വീറ്റ്, റീട്വീറ്റ് ചെയ്താണ് രവീണ ചിത്രങ്ങള്‍ പങ്കുവച്ചത്.
Maamanan untold story of Jothi_Rathinavelu_MLA…. Pics tells us story how jothi was afraid & Rathinavelu stands with her…. Fantastic acting skills of fahad&raveena 👏❤️ #MaamannanBlockbuster #Rathinavelu #Jothi_Rathinavelu_MLA @mari_selvaraj @raveena116 @actorfahadfazil pic.twitter.com/9oNzFgX8qb
— Parthi_knr (@archy_crypto) August 3, 2023
അതേസമയം, ഫഹദിനൊപ്പമുള്ള തന്റെ കുറേ സീനുകള്‍ കട്ട് ചെയ്‌തെന്ന് രവീണ പറയുന്നുണ്ട്. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സീനുകള്‍ കട്ട് ചെയ്യാനുണ്ടായിരുന്ന കാരണത്തെ കുറിച്ച് രവീണ പറഞ്ഞത്. ഫഹദിനൊപ്പം കുറേയേറെ സീനുകളും ഉണ്ടായിരുന്നു. പക്ഷേ സിനിമ വന്നപ്പോള്‍ വളരെ കുറച്ചേയുള്ളല്ലോ എന്ന വിഷമമുണ്ടായി.
അത് സ്വഭാവികവുമാണല്ലോ. പക്ഷേ ചോദിച്ചില്ലെങ്കിലും അത് മനസിലാക്കി മാരി എന്നെ വിളിച്ചു. സിനിമയെ ബാധിക്കുമെന്ന് തോന്നിയ ചില സീനുകളാണ് മാറ്റിയതെന്ന് പറഞ്ഞു. കാരണം കട്ട് ചെയ്ത സീനുകളില്‍ കൂടുതലും രത്‌നവേല്‍ ഇമോഷണല്‍ ആകുന്ന രംഗങ്ങളാണ്.
Read more
ഇത്രയും ക്രൂരനായ, വില്ലനായ, രത്‌നവേലിനെ ഈ ഇമോഷണല്‍ സീനുകള്‍ ദുര്‍ബലമാക്കും. അതിനാലാണ് അവ നീക്കം ചെയ്തത്. ഒരുപക്ഷേ ആ സീനുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന എഫക്ട് രത്‌നവേലിന് ഉണ്ടാകുമായിരുന്നില്ല എന്നാണ് രവീണ പറയുന്നത്.