ഫഹദിനൊപ്പം ഉണ്ടായിരുന്ന കുറേ സീനുകള്‍ കട്ട് ചെയ്തു.. 'മാമന്നനി'ലെ ജ്യോതി രത്‌നവേല്‍ എംഎല്‍എയുടെ അറിയാക്കഥ; ചിത്രങ്ങളുമായി രവീണ രവി

‘മാമന്നന്‍’ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രത്‌നവേലിന്റെ ഭാര്യ ജ്യോതിയായി എത്തിയ താരമാണ് രവീണ രവി. ഒരു ഡയലോഗ് പോലുമില്ലാതിരുന്ന ഈ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. മുതിര്‍ന്ന ഡബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ശ്രീജ രവിയുടെ മകളും തെന്നിന്ത്യയിലെ പ്രശസ്ത ഡബിങ് ആര്‍ട്ടിസ്റ്റുമാണ് രവീണ രവി.

സിനിമയില്‍ കാണാത്ത രത്‌നവേലിന്റെയും ഭാര്യ ജോതിയുടെയും ചില നിമിഷങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് രവീണ ഇപ്പോള്‍. ”മാമന്നനിലെ ജ്യോതി രത്‌നവേല്‍ എംഎല്‍എയുടെ അറിയാക്കഥ. രത്‌നവേലിന്റെ സമീപത്ത് നില്‍ക്കാന്‍ പോലും ജ്യോതി ഭയപ്പെട്ടിരുന്നതായി ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകും” എന്ന ഒരു ട്വീറ്റ്, റീട്വീറ്റ് ചെയ്താണ് രവീണ ചിത്രങ്ങള്‍ പങ്കുവച്ചത്.

അതേസമയം, ഫഹദിനൊപ്പമുള്ള തന്റെ കുറേ സീനുകള്‍ കട്ട് ചെയ്‌തെന്ന് രവീണ പറയുന്നുണ്ട്. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സീനുകള്‍ കട്ട് ചെയ്യാനുണ്ടായിരുന്ന കാരണത്തെ കുറിച്ച് രവീണ പറഞ്ഞത്. ഫഹദിനൊപ്പം കുറേയേറെ സീനുകളും ഉണ്ടായിരുന്നു. പക്ഷേ സിനിമ വന്നപ്പോള്‍ വളരെ കുറച്ചേയുള്ളല്ലോ എന്ന വിഷമമുണ്ടായി.

അത് സ്വഭാവികവുമാണല്ലോ. പക്ഷേ ചോദിച്ചില്ലെങ്കിലും അത് മനസിലാക്കി മാരി എന്നെ വിളിച്ചു. സിനിമയെ ബാധിക്കുമെന്ന് തോന്നിയ ചില സീനുകളാണ് മാറ്റിയതെന്ന് പറഞ്ഞു. കാരണം കട്ട് ചെയ്ത സീനുകളില്‍ കൂടുതലും രത്‌നവേല്‍ ഇമോഷണല്‍ ആകുന്ന രംഗങ്ങളാണ്.

ഇത്രയും ക്രൂരനായ, വില്ലനായ, രത്‌നവേലിനെ ഈ ഇമോഷണല്‍ സീനുകള്‍ ദുര്‍ബലമാക്കും. അതിനാലാണ് അവ നീക്കം ചെയ്തത്. ഒരുപക്ഷേ ആ സീനുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന എഫക്ട് രത്‌നവേലിന് ഉണ്ടാകുമായിരുന്നില്ല എന്നാണ് രവീണ പറയുന്നത്.

Latest Stories

'സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം'; സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു

INDIAN CRICKET: രോഹിത് അവന്റെ കഴിവിനോട് നീതി പുലര്‍ത്തിയില്ല, എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്‌, ഹിറ്റ്മാനെതിരെ വിമര്‍ശനവുമായി മുന്‍താരം

കാന്താരയുടെ സെറ്റില്‍ വച്ചല്ല ആ അപകടം നടന്നത്, അന്ന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല..; മലയാളി യുവാവിന്റെ മരണത്തില്‍ നിര്‍മ്മാതാവ്

സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ; പാകിസ്ഥാനിൽ പ്രളയ സാധ്യത

IPL 2025: 'ഞങ്ങൾക്ക് ഭയമാകുന്നു, ബോംബുകൾ വരുന്നു'; മാച്ചിനിടയിലുള്ള ചിയര്‍ഗേളിന്റെ വീഡിയോ വൈറൽ

ഉറിയിലെ പാക് ഷെല്ലാക്രമണം; കൊല്ലപ്പെട്ടത് 45കാരി നർഗീസ്, മറ്റൊരു സ്ത്രീക്ക് പരിക്ക്

സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു; അതിർത്തി മേഖലകളിലെ മലയാളികളുടെ വിവരങ്ങൾ ലഭ്യമാകും

പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിലകപ്പെട്ട് പാകിസ്ഥാൻ: ഇന്ത്യയ്ക്ക് പിന്നാലെ ആക്രമണവുമായി ബിഎൽഎ, രാജ്യവ്യാപക പ്രക്ഷോഭവുമായി ഇമ്രാൻ അനുകൂലികൾ, അഫ്ഗാൻ അതിർത്തിയിൽ നുഴഞ്ഞു കയറ്റം

'ഇങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് പാടാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്..'; സംഗീതനിശ റദ്ദാക്കി വേടന്‍

IND VS PAK: ഇനി ഇല്ല പാകിസ്ഥാൻ, ആദരാഞ്ജലികൾ നേർന്ന് ഇതിഹാസ ക്രിക്കറ്റ് അമ്പയർ