പ്രതികരിച്ചാലും ഇല്ലെങ്കിലും പ്രശ്‌നം; ഒന്നുകില്‍ സംഘി അല്ലെങ്കില്‍ നക്‌സലൈറ്റ്; തുറന്നുപറഞ്ഞ് രവീണ

ട്വിറ്ററില്‍ മുന്‍വിധിയോടെയാണ് ആളുകള്‍ കാണുന്നതെന്ന് ബോളിവുഡ് താരം രവീണ ടണ്ഠന്‍. ഇടത് – വലത് ഗ്രൂപ്പുകളായി ധ്രുവീകരിക്കപ്പെട്ടെന്നും അതിനാല്‍ രാജ്യത്തെ പ്രശ്‌ന്ങ്ങളില്‍ താരങ്ങള്‍ പ്രതികരിക്കാന്‍ മടിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഇടത് ഗ്രൂപ്പ് അല്ലെങ്കില്‍ വലത് ഗ്രൂപ്പ്. അവര്‍ പൂര്‍ണമായും കയ്യടക്കിക്കഴിഞ്ഞു. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഒന്നുകില്‍ നിങ്ങള്‍ ഒരു സംഘി അല്ലെങ്കില്‍ നക്‌സലൈറ്റ്. അതിനിടയിലായി ഒരു നിലപാടും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. – രവീണ ടണ്ഠന്‍ എ.എന്‍.ഐയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു.

പ്രതികരിച്ച സന്ദര്‍ഭങ്ങളില്‍ ‘അഭിനയിച്ചാല്‍ മതി എന്ന കമന്റുകളാണ് ലഭിച്ചതെന്ന് രവീണ പറയുന്നു- ‘എന്തുകൊണ്ടാണങ്ങനെ? ഞാന്‍ ഈ രാജ്യത്തെ പൗരനല്ലേ? ഈ നാടിന്റെ വരും തലമുറയാകാന്‍ പോകുന്ന മക്കളുള്ള അമ്മയല്ലേ ഞാന്‍? ഈ രാജ്യത്ത് ജീവിക്കുന്ന ഞാന്‍ നികുതി അടയ്ക്കുന്നില്ലേ?

ഒരു നടിയതുകൊണ്ട് എന്റെ രാജ്യത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവകാശമില്ലേ? ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്ന് ഇതിനെക്കുറിച്ച് സംസാരിക്കരുത് എന്ന് പറയുന്നില്ലല്ലോ. പിന്നെ എന്റെ വീട്ടില്‍ വന്ന് ഇതിനെക്കുറിച്ച് സംസാരിക്കരുത് പറയാന്‍ നിങ്ങള്‍ ആരാണ്?’അവര്‍ ചോദിച്ചു.

Latest Stories

IPL 2025: അന്ന് ഐപിഎല്ലിൽ റൺ കണ്ടെത്താൻ വിഷമിച്ച എന്നെ സഹായിച്ചത് അയാളാണ്, ആ ഉപദേശം എന്നെ ഞെട്ടിച്ചു: വിരാട് കോഹ്‌ലി

തരുൺ മൂർത്തി മാജിക് ഇനിയും തുടരുമോ? എന്താണ് 'ടോർപിഡോ'

ഒരു കോടി രൂപ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയ സംഭവം; സിപിഎമ്മിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

ഇസ്രായേലില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ ജനവാസ മേഖലയിലേക്ക്; കൈ ഒഴിഞ്ഞ് ഫയര്‍ഫോഴ്‌സ്; രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് നെതന്യാഹു; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

IPL 2025: ആ താരമാണ് എന്റെ കരിയര്‍ മാറ്റിമറിച്ചത്, അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍, എന്റെ ബലഹീനതകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തി പരിഹരിച്ചു, വെളിപ്പെടുത്തി കോഹ്ലി

അന്‍വറിനെ ഒപ്പം നിറുത്താം, തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടെ കൂട്ടില്ല; യുഡിഎഫ് തീരുമാനത്തിന് പിന്നാലെ നാളെ തൃണമൂല്‍ യോഗം വിളിച്ച് അന്‍വര്‍

ജീവിതം കൈവിട്ട് കളയല്ലേയെന്ന് പറഞ്ഞതാണ്, ഇനി പറഞ്ഞിട്ടും കാര്യമില്ല..: ബീന ആന്റണി

IPL 2025: ഇതാണ് പെരുമാറ്റ ഗുണം, ഞെട്ടിച്ച് ആകാശ് മധ്വാൾ; രോഹിത് ഉൾപ്പെടുന്ന വീഡിയോ ഏറ്റെടുത്തത് ആരാധകർ

IPL 2025: അവനെ പുറത്താക്കി കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും, ആളുകള്‍ ആ താരത്തിന്റെ പതനം കാണാന്‍ ആഗ്രഹിക്കുന്നു, വെളിപ്പെടുത്തി കൈഫ്‌

'എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണംകെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം'; രാജീവ് ചന്ദ്രശേഖറെ ട്രോളി വി ടി ബല്‍റാം; മന്ത്രി റിയാസിന് മാങ്കൂട്ടത്തിലിന്റെ കുത്ത്