'ഞാൻ നിനക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് പറഞ്ഞപ്പോൾ അവൾ തിരിച്ചു ചോദിച്ച കാര്യം എന്നെ ഞെട്ടിച്ചു'; മഹാലക്ഷ്മി ജയിലിൽ വന്നപ്പോൾ സംഭവിച്ചതിനെക്കുറിച്ച് രവീന്ദർ

അടുത്തിടെയാണ് പണം തട്ടിപ്പ് കേസിൽ നിർമാതാവും തമിഴ് സീരിയൽ ‌നടി മഹാലക്ഷ്മിയുടെ ഭർത്താവുമായ രവീന്ദർ ചന്ദ്രശേഖർ ജയിലിലായത്. ഇതിനിടെ രവീന്ദറും മഹാലക്ഷ്മിയും തമ്മിൽ പ്രശ്നങ്ങളെന്ന ഗോസിപ്പുകളും വന്നു. രവീന്ദർ തന്നെ വഞ്ചിച്ചെന്നും കേസ് തന്നെ ഞെട്ടിച്ചു എന്ന് മഹാലക്ഷ്മി പറഞ്ഞുവെന്നൊക്കെയുള്ള ​ഗോസിപ്പുകളാണ് വന്നത്.

കഴിഞ്ഞ ദിവസമാണ് രവീന്ദറിന് ജാമ്യം ലഭിച്ചത്. ജയിലിൽ നിന്നിറങ്ങിയ ശേഷം വിവാദങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രവീന്ദർ. കേസിൽ താൻ നിരപരാധിയാണെന്നും കുടുംബം നൽകിയ പിന്തുണക്കുറിച്ചും ഇന്ത്യാ ​ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിൽ സംസാരിക്കായിരുന്നു രവീന്ദർ.

‘നിനക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് ഞാൻ പറഞ്ഞപ്പോൾ മുപ്പത് ദിവസം നിങ്ങളെ കാണാതിരിക്കാൻ എങ്ങനെ പറ്റുമെന്ന് എനിക്കറിയില്ല എന്നാണ് മഹാലക്ഷ്മി ചോദിച്ചത്. ഞാൻ കുറ്റബോധത്തോടെ ചോദിച്ചപ്പോൾ അവൾ പിരിഞ്ഞിരിക്കുന്നത് എങ്ങനെയെന്നാണ് ചോദിക്കുന്നത്. പിന്നീട് വളരെ ലാഘവത്തോടെ സംസാരിച്ചു. നിങ്ങൾ ഇത് മറികടക്കുമെന്നും അവൾ പറഞ്ഞു’

‘മഹാലക്ഷ്മി ആണ് അവൾ. എന്റെ മഹാലക്ഷ്മി. മഹാലക്ഷ്മിയെ എന്നിൽ നിന്നും പിരിക്കാൻ ആർക്കും പറ്റില്ല എന്നും രവീന്ദർ പറഞ്ഞു. രവീന്ദർ ജയിലിലായപ്പോഴും മഹാലക്ഷ്മി സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. നടി പങ്കുവെച്ച ഫോട്ടോകൾക്ക് താഴെ വന്ന അധിക്ഷേപങ്ങൾക്ക് മറുപടിയും രവീന്ദർ നൽകി. സോഷ്യൽ മീഡിയയിൽ അവൾക്ക് കൊളാബ്റേഷൻ ഉണ്ട്. വാങ്ങുന്ന പണത്തിന് വേണ്ടി അഭിനയിച്ച് കൊടുക്കണം എന്നാണ് രവീന്ദർ പറഞ്ഞത്.

അമ്മയുടെ പ്രാർത്ഥന കൊണ്ടാണ് തനിക്ക് പുറത്ത് വരാനായതെന്ന് രവീന്ദർ പറഞ്ഞു. ഭാര്യ നൽകിയ പിന്തുണയെക്കുറിച്ചും ജയിലിലെ അനുഭവങ്ങളും രവീന്ദർ പങ്കുവെച്ചു. രാവിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് ബാത്ത് റൂമിൽ പോകുന്നതായിരുന്നു എന്നും രവീന്ദർ അഭിമുഖത്തിൽ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ