അവസാനദിവസം യഥാർത്ഥ നജീബ് സെറ്റിലെത്തി; അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും അതേപോലെതന്നെ സിനിമയിലുണ്ട്; അനുഭവം പങ്കുവെച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി

ആടുജീവിതം മാർച്ച് 28 ന് തിയേറ്ററുകളിൽ എത്തുകയാണ്. മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യ- ശ്രവ്യ വിസ്മയമാവും ആടുജീവിതത്തിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോകുന്നതെന്നാണ് ഏവരുടെയും പ്രതീക്ഷ. സൂര്യ നായകനാവുന്ന തമിഴ് പിരിയഡ്- ഡ്രാമ ചിത്രം കങ്കുവയുടെ ടീസർ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ രണ്ട് സിനിമകൾ കൂടിയാണ് ആടുജീവിതവും കങ്കുവയും.

സൂര്യ പ്രധാന കഥാപാത്രമായത്തുന്ന തമിഴ് ചിത്രം കങ്കുവയിലും ബ്ലെസി- പൃഥ്വിരാജ് കൂട്ടുക്കെട്ടിലിറങ്ങുന്ന ആടുജീവിതത്തിലും മേക്കപ്പ് ആർട്ടിസ്റ്റായി വർക്ക് ചെയ്തിരിക്കുന്നത് മലയാളിയായ രഞ്ജിത്ത് അമ്പാടിയാണ്.

ഇപ്പോഴിതാ ആടുജീവിതം സിനിമയുടെ ചിത്രീകരണ സമയത്ത് യഥാർത്ഥ നജീബ് സെറ്റ് സന്ദർശിച്ച അനുഭവം പങ്കുവെക്കുകയാണ് മേക്കപ്പ് ആർടിസ്റ്റ് രഞ്ജിത്ത് അമ്പാടി. ഷൂട്ടിന്റെ അവസാന ദിവസമാണ് നജീബ് സെറ്റിലെത്തിയത് എന്നാണ് രഞ്ജിത്ത് അമ്പാടി പറയുന്നത്. നജീബ് തന്റെ അനുഭവങ്ങൾ പറയുമ്പോൾ തങ്ങൾ ചിത്രീകരിച്ച ഓരോ രംഗവും മനസിലേക്ക് വന്നെന്നും രഞ്ജിത് അമ്പാടി പറയുന്നു.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

നജീബ്

“ഷൂട്ടിന്റെ ഏറ്റവും അവസാനത്തെ ദിവസമാണ് യഥാർത്ഥ നജീബ് ലൊക്കേഷനിലേക്ക് വരുന്നത്. വരുമ്പോൾ എല്ലാവരും ആയിട്ട് സംസാരിക്കുന്നുണ്ട്. രാജുവുമായിട്ട് സംസാരിക്കുന്നതൊക്കെ നമ്മൾ ഷൂട്ട് ചെയ്തു വെച്ചിട്ടുണ്ട്. നജീബ് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ഉണ്ടായ യഥാർത്ഥ അനുഭവങ്ങളാണ്.

നജീബ്, പൃഥ്വിരാജ്

ബ്ലെസി സാറുമായി നജീബ് ഒരുപാട് സംസാരിച്ചതാണ്. ഞങ്ങൾ ക്രൂ ആദ്യമായിട്ടാണ് കാണുന്നത്. പുള്ളി പറയുന്ന പല കാര്യങ്ങളും അതേപോലെതന്നെ ഞങ്ങൾ ഷൂട്ട് ചെയ്‌തിട്ടുണ്ട്. പുള്ളിക്കുള്ള അനുഭവങ്ങളൊക്കെ പറയുമ്പോൾ നമുക്ക് ഷൂട്ട് ചെയ്‌ത സീൻ ഓർമവരും. അത് സിനിമയായി വരുമ്പോൾ ഒരു രസമാണ്.

എല്ലാവരും നജീബ് ആയിട്ട് ഫോട്ടോ എടുക്കാൻ നിൽക്കുന്നുണ്ട്. ഞാൻ വിചാരിച്ചു രണ്ട് നജീബ് ഉണ്ടല്ലോ എന്ന്. ഒന്ന് നമ്മൾ ഉണ്ടാക്കിയ നജീബ് മറ്റൊന്ന് യഥാർത്ഥ നജീബ്. അങ്ങനെ രണ്ട് പേരുടെയും കൂടെ ഫോട്ടോ എടുത്തിട്ടുണ്ട്. അത് റിലീസ് ആകുമ്പോഴേക്കും പോസ്റ്റ് ചെയ്യും.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് അമ്പാടി പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ