ഇതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗം: റേബ ജോണ്‍

തെറി, മെര്‍സല്‍ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി- വിജയ് ടീം ഒന്നിച്ച ചിത്രമായിരുന്നു ബിഗില്‍. വമ്പന്‍ വിജയമായ ചിത്രത്തില്‍ ചിത്രത്തില്‍ നയന്‍താരയ്ക്കൊപ്പം മലയാളി സാന്നിദ്ധ്യമായി റേബ മോണിക്ക ജോണും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ വളരെ പ്രധാന ഒരു കഥാപാത്രത്തെയാണ് റേബ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ തനിക്കേറ്റവും ഇഷ്ടപ്പെട്ട രംഗത്തെ കുറിച്ച് പരഞ്ഞിരിക്കുകയാണ് റേബ.

“ഇതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന്. ഈ സമയാണ് അനിത മനസ്സിലാക്കുന്നത് അവള്‍ക്ക് വേണ്ടത് മറ്റൊന്നുമല്ല, ആന്തരികശക്തിയും ആത്മവിശ്വാസവും സ്വയം സ്വീകരിക്കാനുള്ള കഴിവും മുന്നിലുള്ള പോരാട്ടങ്ങളെയും ഭയത്തെയും അതിജീവിക്കാനുള്ള കഴിവും മാത്രമാണെന്ന്. ഇത് അനിതയുടെ മാത്രം കഥയല്ല. അടിച്ചമര്‍ത്തപ്പെട്ട, ശരീരത്തിനും മനസ്സിനും മുറിവേറ്റ ഓരോ സ്ത്രീയും ഉയിര്‍ത്തെഴുന്നേറ്റ് ഒരു സിങ്കപെണ്ണിനെ പോലെ പോരാടണമെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ്. അനിതയെ അവതരിപ്പിക്കാന്‍ ആയതിന്, പ്രിയപ്പെട്ട ദളപതിയ്ക്ക് ഒപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാന്‍ കഴിഞ്ഞതിന് നന്ദി.” രംഗത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് റേബ ഇന്‍സ്റ്റയില്‍ കുറിച്ചു.

https://www.instagram.com/p/B4m3MoaH0Wj/?utm_source=ig_web_copy_link

“ജേക്കബിന്റെ സ്വര്‍ഗരാജ്യം”, “പൈപ്പിന്‍ ചുവട്ടിലെ പ്രണയം” എന്നീ സിനിമകളിലൂടെയാണ് റേബ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന