Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

വിജയ് സേതുപതി വെറും ഒരു നടനല്ല, മഹാനടനാണെന്ന് രജനീകാന്ത്; തലൈവരുടെ വാക്കുകളെ കൂപ്പുകൈകളോടെ സ്വീകരിച്ച് മക്കള്‍ സെല്‍വന്‍

, 2:59 pm

വിജയ് സേതുപതി വെറും ഒരു നടനല്ല, മഹാനടനാണെന്ന് നടന്‍ രജനികാന്ത്. പുതിയ ചിത്രം പേട്ടയുടെ പേട്ടയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് സേതുപതിയെ രജനീകാന്ത് പ്രശംസിച്ചത്. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു വിജയ്‌യുടെ പ്രകടനമെന്നും, നല്ലൊരു മനുഷ്യന്‍ കൂടിയാണ് വിജയ് എന്നും രജനി പറഞ്ഞു. തലൈവരുടെ വാക്കുകളെ സദസിന്റെ മുന്‍പന്തിയിലിരുന്ന സേതുപതി എഴുന്നേറ്റ് നിന്ന് കൂപ്പുകൈകളോടെയാണ് സ്വീകരിച്ചത്. രജനീകാന്ത് നായകനായെത്തുന്ന പേട്ടയില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്.

‘കാര്‍ത്തിക് എന്നോട് ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ജിത്തു എന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്നാണ്. അതിന് കാര്‍ത്തിക് തന്ന മറുപടി ‘വിജയ് സേതുപതി’. ഞാന്‍ എന്താണോ പ്രതീക്ഷിച്ചത് അതിന് മുകളില്‍ ആ കഥാപാത്രത്തെ വിജയ് അനശ്വരമാക്കി. ഒരു കാര്യം മാത്രം പറയാം. വിജയ് സേതുപതി ഒരു നടനല്ല. മഹാനടനാണ്. ഓരോ ഷോട്ടിലും പുതിയതായിട്ട് എന്ത് ചെയ്യാം എന്തൊക്കെ മാറ്റങ്ങള്‍ വരുത്താമെന്നാണ് വിജയ് ചിന്തിക്കുന്നത്. ഒരു നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് വിജയ്’ രജനീകാന്ത് പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്ട. രജനിക്കും വിജയ്ക്കും പുറമേ നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. ചിത്രം വരുന്ന പൊങ്കലിന് ലോകമെമ്പാടും റിലീസ് ചെയ്യും.

Advertisement