അപ്പന്‍ മാത്രമുള്ള ഒരു പാവം കട്ടപ്പനക്കാരിയാണ് ആലീസ്: രജീഷ വിജയന്‍

ഒളിമ്പിക്‌സിന് വേണ്ടി തയാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥയുമായാണ് “ഫൈനല്‍സ്” എത്തുന്നത്. ജൂണിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം രജീഷ വിജയന്‍ നായികയായെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ഇടുക്കിയിലെ ഹൈറേഞ്ചില്‍ അപ്പന്‍ മാത്രമുള്ള കുട്ടിയാണ് ആലീസ് എന്നാണ് രജീഷ കഥാപാത്രത്തെ കുറിച്ച് വ്യക്തമാക്കുന്നത്.

സൂരാജ് വെഞ്ഞാമൂടാണ് അപ്പന്‍ വര്‍ഗീസ് മാഷായി എത്തുന്നത്. വര്‍ഷങ്ങളായി സൈക്കിള്‍ പ്രാക്ടീസ് ചെയ്യുന്ന ഒളിമ്പിക്‌സില്‍ മെഡല്‍ നേടണമെന്ന് ആഗ്രഹിക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥയാണ്. നാട്ടിലൊക്കെ കാണാന്‍ കഴിയുന്ന ഒരു പാവം സ്‌പോര്‍ട്‌സ് കുട്ടിയാണ് ആലീസ് എന്നാണ് രജീഷ കഥാപാത്രത്തെകുറിച്ച് വ്യക്തമാക്കുന്നത്.

ഒരു സംപൂര്‍ണ സ്പോര്‍ട്സ് ചിത്രമായാണ് ഫൈനല്‍സ് ഒരുങ്ങിയിരിക്കുന്നത്. നിരഞ്ജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു. നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. സെപ്റ്റംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു